Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഡിഎന്‍എ ബില്‍ നിയമമായാല്‍?

അശ്വതി ബാലചന്ദ്രന്‍byഅശ്വതി ബാലചന്ദ്രന്‍
Jan 6, 2020, 04:28 am IST
inVicharam

”കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു. കല്ലറയില്‍ നിന്നെടുത്ത സാമ്പിളുകളുമായുള്ള ബന്ധമുറപ്പിക്കാന്‍ വേണ്ടിയാണിത്.”

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസിനെപ്പറ്റി വന്ന വാര്‍ത്തകളിലൊന്നാണിത്. കല്ലറയില്‍ മണ്ണിലലിഞ്ഞ ശരീരഭാഗങ്ങളുടെ സാമ്പിളെടുത്താല്‍ എങ്ങനെ ആളെ തിരിച്ചറിയാം എന്ന ചോദ്യത്തിന്, ‘ഡിഎന്‍എ പരിശോധിച്ചാല്‍ പോരെ” എന്ന് പറയാനുള്ള വൈദഗ്ധ്യം മലയാളി നേടിക്കഴിഞ്ഞു. പിതൃത്വ പരിശോധനയ്‌ക്കപ്പുറം ഒരാളെ തിരിച്ചറിയാനും അയാളുടെ സ്വഭാവ സവിശേഷതകള്‍ കണ്ടെത്താനും ഡിഎന്‍എ പഠനത്തിലൂടെ കഴിയും. ഈ സാധ്യതയാവാം ഡിഎന്‍എ റെഗുലേഷന്‍ ബില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്നതിന് പിന്നില്‍.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് വിമര്‍ശനമുയര്‍ന്ന ഡിഎന്‍എ ടെക്‌നോളജി റെഗുലേഷന്‍ ബില്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിശോധനയിലാണ്. ജൂലൈയില്‍ ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനയിലിരിക്കെയാണ് അധ്യക്ഷന്‍ വെങ്കയ്യ നായിഡു സ്ഥിരം സമിതിക്ക് കൈമാറിയത്. സമിതി ഭേദഗതി നിര്‍ദേശിക്കുകയും അത് രാജ്യസഭ പാസാക്കുകയും ചെയ്താല്‍ വീണ്ടും ഈ ബില്‍ ലോക്‌സഭയിലവതരിപ്പിക്കേണ്ടി വരും. ജനിതകഘടന പരിശോധിച്ച് കുറ്റകൃത്യം കണ്ടെത്തുന്നതാണിതിലെ പ്രധാന വ്യവസ്ഥ. ദേശീയ, മേഖലാതലങ്ങളില്‍ ഡിഎന്‍എ ഡാറ്റാ ബാങ്കിനും ശുപാര്‍ശയുണ്ട്. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്താണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭ പാസ്സാക്കിയ ബില്ലിന് രാജ്യസഭയില്‍ അംഗീകാരം ലഭിച്ചില്ല. 

ഡിഎന്‍എ എന്നു ചുരുക്കി വിളിക്കുന്ന ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ് ശരീരത്തിലോരോ കോശത്തിലുമുണ്ട്. ഓരോ വ്യക്തിയിലും ഇവ വ്യത്യസ്തമാണ്. ഇതിന്റെ പഠനം വഴി വ്യക്തിയുടെ സ്വഭാവ സവിശേഷതയും ജനിതക തകരാറുകളും കണ്ടെത്താം. ഓരോ വ്യക്തിയുടെയും ഡിഎന്‍എയില്‍ തിരിച്ചറിയാവുന്ന ഒരു ഭാഗം (സ്ട്രാന്‍ഡ്) തിരഞ്ഞെടുക്കുകയും അതിനെ പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ (പിസിആര്‍) എന്ന പ്രക്രിയയിലൂടെ വികസിപ്പിച്ചു പഠനങ്ങള്‍ നടത്തുകയും ചെയ്യുന്നു. പിസിആര്‍ എന്ന ഘട്ടമുള്ളതിനാല്‍ എത്ര കുറഞ്ഞ അളവില്‍ സാമ്പിള്‍ ലഭിച്ചാലും അതിനെ പഠനത്തിനാവശ്യമായ അളവിലേക്ക് വികസിപ്പിക്കാം. തിരഞ്ഞെടുക്കുന്ന ഡിഎന്‍എ ഭാഗത്തിലെ ആവര്‍ത്തന സ്വഭാവമുള്ളവയുടെ പഠനവും മറ്റൊരു മാര്‍ഗം തന്നെയാണ്. വിരലടയാളം പോലെ വ്യത്യസ്തമായ ഡിഎന്‍എയുടെ പ്രത്യേകത കണ്ടെത്തുന്ന ഈ വിദ്യയെ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗ് എന്നും വിളിക്കുന്നു. വിദേശ രാജ്യങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും ചികിത്സയ്‌ക്കും ഈ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലിപ്പോള്‍ തന്നെ സസ്യങ്ങളില്‍ ഇത്തരത്തില്‍ ഡാറ്റാ ബേസ് സംവിധാനം നിലവിലുണ്ട്.

2001-ല്‍ ലോകവ്യാപാര കേന്ദ്രത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിലെ ഇരകളെ കണ്ടെത്താനും 2004-ല്‍ ഏഷ്യന്‍ സുനാമിയില്‍പ്പെട്ടവരെ തിരിച്ചറിയാനും ഈ വിദ്യ ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ ഇത്തരം ഒരു ഡാറ്റ ബേസ് നിലവില്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനും കാണാതായവരെ കണ്ടെത്താനുമായാണ് ഉപയോഗിക്കുക.

ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ നിയമം 1956, ദി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ട് 1988, തുടങ്ങി 1860 ലെ ഇന്ത്യന്‍ പീനല്‍കോഡിന് കീഴിലുള്ള നിയമ വീഴ്ചകളില്‍ പ്രതിയാകുന്നവരുടെ ഡാറ്റാ ബേസാണാദ്യം തയ്യാറാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരുടെ സമ്മതമില്ലാതെയും സാധാരണ പൗരന്മാരുടെ സമ്മതത്തോടെയുമേ ഡിഎന്‍എ സാമ്പിള്‍ ശേഖരിക്കാനാവൂ. പിതൃത്വ തര്‍ക്കത്തിലും, പാരമ്പര്യം വിഷയമാകുന്ന കേസുകളിലും വിദേശയാത്രയ്‌ക്കും അവയവദാനത്തിനും ഇതു നിര്‍ബന്ധമാക്കണം. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണ് ബില്ലിലുള്ളത്. ഡിഎന്‍എ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അനുമതിയുള്ള ലാബുകളിലേ ഇത്തരം ടെസ്റ്റുകള്‍ അനുവദിക്കൂ. മാത്രമല്ല ഈ ലാബുകള്‍ക്ക് ലൈസന്‍സ് രണ്ടുവര്‍ഷത്തേക്കാണ് നല്‍കുക.

ഈ ബില്ലിനെതിരെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെ പ്രതിഷേധം നിലവിലുണ്ട്. ഒരുപക്ഷേ ഡിഎന്‍എയില്‍ അടങ്ങിയ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് വ്യക്തിയുടെ സ്വകാര്യതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയായേക്കാമെന്ന ചിന്തയാണ് ഇതിന് പിന്നില്‍. മാത്രമല്ല ഇത് സാര്‍വ്വത്രികമായാല്‍ ഭാവിയില്‍ രക്തഗ്രൂപ്പുപോലെയോ ആധാര്‍ നമ്പര്‍പോലെയോ തിരിച്ചറിയല്‍ രേഖയാകാനും സാധ്യതയേറെ. ജനിതകരോഗങ്ങള്‍, കുറവുകള്‍, വൈകല്യങ്ങള്‍ ഇവ  വിവേചനത്തിലേക്കും അസമത്വത്തിലേക്കും സമൂഹത്തെ നയിച്ചേക്കാം എന്നും ആശങ്കപ്പെടുന്നു. കേവലം അന്വേഷണ ഉപാധി എന്നതിനപ്പുറം വിവരങ്ങള്‍ സൂക്ഷിക്കാനുള്ള സുരക്ഷാ സംവിധാനം കൂടി ഈ ബില്ലില്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പരിഗണനയില്‍ ഇരിക്കുന്ന ഈ ബില്‍ നിയമമായാല്‍ പല സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും സ്വകാര്യ ലംഘനങ്ങള്‍ക്കും വഴിവച്ചേക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

World

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

India

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

Kerala

ആറ്റിങ്ങലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

എനിക്ക് ഒരു കസേര വേണമെന്ന് പറഞ്ഞ് വന്നാൽ നിങ്ങൾക്ക് ഞാൻ മാലാഖയാകും ; ലീഗിന്റെ ഓഫീസിൽ പോലും കസേര ഇട്ട് തരും ; പക്ഷേ അതിന് എന്നെ കിട്ടില്ല

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.