Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ വെട്ടില്‍; പ്രത്യേക നിയമനിര്‍മാണം സാധ്യമോ എന്ന് ഇന്നു വൈകിട്ട് അറിയിക്കണം; വീണ്ടും സുപ്രീം കോടതി ശ്രദ്ധാകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2019, 12:27 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. ശബരിമലയെ മറ്റു ക്ഷേത്രങ്ങളുമായ താരതമ്യം ചെയ്യരുതെന്ന് നിരീക്ഷിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമോ എന്നു ഇന്നു തന്നെ വ്യക്തമാക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേസില്‍ ഇതുവരെ ഹാജരായത് ജെ.ബി. ഗുപ്തയായിരുന്നു. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയറാണ് ഹാജരായത്. ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ജസ്റ്റിസ് എന്‍.വി. രമണയുടെ ചോദ്യത്തിന് അഭിഭാഷകന് കൃത്യമായ മറുപടി നല്‍കാനായില്ല. ഇതോടെയാണു ഇന്നു വൈകിട്ടോടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാകാനും നിലപാട് വ്യക്തമാക്കാനും ജസ്റ്റിസ് നിര്‍ദേശിച്ചത്. ഇതോടെ വിഷയത്തില്‍ എന്തുനിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. യുവതി പ്രവേശനവിധി വന്നയുടന്‍ വിധി നടപ്പാക്കാനും വനിത മതില്‍ അടക്കം നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്നതാണ് സിപിഎം. ലിംഗസമത്വത്തിന്റെ പേരില്‍ വിശ്വാസം ഹനിക്കാനുള്ള നീക്കം വന്‍പ്രതിഷേധത്തിലേക്ക് വഴിമാറുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിടുകയും ചെയ്തതോടെ വിഷയത്തില്‍ സിപിഎം മലക്കംമറിഞ്ഞിരുന്നു. കേസ് വിശാല ബെഞ്ചിനു വിട്ടതോടെ യുവതി പ്രവേശനത്തെ സര്‍ക്കാര്‍ ഇടപെട്ട് തടയുകയും ചെയ്തു. വിധി ഏതായായും നടപ്പാക്കും എന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് പ്രത്യേക നിയമനിര്‍മാണത്തിലേക്ക് കടക്കുമോ എന്നതും നിര്‍ണായകമാണ്. 

യുവതി പ്രവേശനത്തിലു എല്ലാ ക്ഷേത്രങ്ങളുടെ ഭരണത്തിനു നിയമനത്തിനും ഒരു ബോര്‍ഡ് എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണു പന്തളം കൊട്ടാരം സുപ്രീം കോടതിയെ സമീപിച്ചത്. ഇതു പരിഗണിക്കവേയാണു ശബരിമയില്‍ സുപ്രീംകോടതി അതിസുപ്രധാന നിരീക്ഷണം നടത്തിയത്. അമ്പതു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ വര്‍ഷതോറും എത്തുന്ന ശബരിമലയ്‌ക്കായി എന്തുകൊണ്ടാണ് പ്രത്യേക നിയമനിര്‍മാണം നടത്താത്തതെന്നാണു ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. ലിംഗസമത്വമാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നതെന്നും യുവതികള്‍ക്കും ക്ഷേത്രങ്ങളില്‍ നിയമനം നല്‍കണം എന്ന ലക്ഷ്യത്തോടെയാണു ബോര്‍ഡ് രൂപീകരണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി അറിയിച്ചപ്പോഴാണ് ജസ്റ്റിസ് രമണ ഇടപെട്ടത്. ശബരിമലയെ എല്ലാ ക്ഷേത്രങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യുമെന്ന് ജസ്റ്റിസ്. യുവതി പ്രവേശന പ്രശ്‌നം വിശാല ബെഞ്ച് പരിഗണിക്കാന്‍ ഇരിക്കുകയല്ലേ എന്നും യുവതികളെ പ്രവേശിപ്പിക്കരുത് എന്നാണ് വിധി എങ്കില്‍ ദേവസ്വം ബോര്‍ഡ് എങ്ങനെ യുവതികളെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും ജസ്റ്റിസ് ചോദിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

India

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

Kerala

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

World

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.