Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഡിക്കല്‍ പരിശോധനകള്‍ പോസിറ്റീവ്; ഇന്ത്യയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്താനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2019, 12:25 pm IST
in India

ന്യൂദല്‍ഹി: പാക് യുദ്ധവിമാനത്തെ വ്യോമാതിര്‍ത്തി ലംഘിച്ചു വെടിവച്ചിട്ട ഇന്ത്യന്‍ വ്യോമസേനയുടെ വീരപുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്താനൊരുങ്ങുന്നു. യുദ്ധവിമാനങ്ങള്‍ പറത്താന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് എല്ലാതരത്തിലും ആരോഗ്യപരമായി അനുയോജ്യനാണെന്നു സര്‍ട്ടിഫിക്കെറ്റ് കഴിഞ്ഞ ദിവസമാണ് ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കിയത്. ഫെബ്രുവരി 26 ന് പുല്‍വാമ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ വ്യോമസേന ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് ബോംബിട്ടത്. തുടര്‍ന്ന് ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. ആക്രമണത്തില്‍ അഭിനന്ദന്റെ മിഗ് 21 ബൈസണ്‍ ജെറ്റ് മിസൈല്‍ ആക്രമണത്തില്‍ തകരുകയും പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തിരുന്നു.

പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിലും പെരുമാറ്റത്തിലും ആത്മവീര്യം ചോരാതെയാണു വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ രാജ്യത്തിന്റെ അഭിമാനമായത്. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയില്‍ വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്ത് വനമേഖലയില്‍ പതിച്ചതിന് പിന്നാലെയാണ് അഭിനന്ദന്‍ പാക് പട്ടാളത്തിന്റെ കൈയില്‍പ്പെടുന്നത്. എന്നാല്‍ തനിക്ക് ഏറ്റ മര്‍ദ്ദനങ്ങള്‍ അഭിനന്ദന്റെ മനസാന്നിധ്യത്തെ തരിമ്പും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അഭിനന്ദന്‍ വര്‍ദ്ധമാന്റെ പുറത്തുവന്ന ദൃശ്യങ്ങള്‍.പാകിസ്ഥാന്‍ കസ്റ്റഡിയില്‍ കൈകള്‍ ബന്ധിച്ചും കണ്ണുകള്‍ മൂടിക്കെട്ടിയ നിലയിലും ധീരവും വ്യക്തവുമായാണ് അഭിനന്ദന്റെ മറുപടികള്‍. പേര്  ചോദിക്കുമ്പോള്‍ വിങ്ങ് കമാന്‍ഡര്‍  അഭിനന്ദന്‍ എന്നും മറ്റ് വിവരങ്ങള്‍ തിരക്കുമ്പോള്‍ അത് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ധീരമായാണ് അഭിനന്ദന്‍ മറുപടി നല്‍കിയത്. താന്‍ പാക് ആര്‍മിയുടെ പിടിയിലാണോയെന്ന കാര്യം ചോദിക്കാന്‍ അഭിനന്ദന്‍ മടിച്ചില്ല. 

ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലില്‍ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യക്തമാക്കിയില്ല. പാകിസ്ഥാനിലെത്തിയ ദൗത്യമെന്താണെന്ന് ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടി നല്‍കിവിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലാണ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു. അവന്തിപ്പുര വ്യോമതാവളത്തില്‍ നിന്നാണ് അഭിനന്ദന്റെ വിമാനം പറന്നുയരുന്നത്. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ഇന്ത്യയുടെ ശക്തമായ ഇടപെടലില്‍ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് കൈമാറുകയായിരുന്നു. .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.