ന്യൂദല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആഘോഷമാക്കി ലഡാക്ക്. ലഡാക്കിലെ ബുദ്ധമത വിശ്വാസികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമാക്കാനുള്ള തീരുമാനത്തില്‍ മോദി സര്‍ക്കാരിനോടുള്ള നന്ദിയുണ്ടെന്നും ബുദ്ധമത വിശ്വാസികള്‍ അറിയിച്ചു. ബുദ്ധമത വിശ്വാസി സംഘടനകളുടെ നേതൃത്വത്തില്‍ ലഡാക്കിലെ പലയിടങ്ങളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.
ആയിരക്കണക്കിന് ആളുകള്‍ ഈ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. രാഷ്‌ട്രീയ നേതാക്കള്‍, ബുദ്ധമത പുരോഹിതര്‍, സന്യാസികള്‍ എന്നിവര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 തിങ്കളാഴ്ചയാണ് റദ്ദാക്കിയത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും മോദി സര്‍ക്കാര്‍ പാസാക്കി.
















