മുംബൈ : മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമ സ്വരാജിന്റെ വിയോഗത്തെ തുടര്‍ന്ന് നിരവധി പ്രമുഖരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രംഗത്ത് എത്തിയത്. ഇപ്പോഴിതാ മുന്‍ ലോക സുന്ദരി മാനുഷി ചില്ലറും ട്വിറ്ററിലൂടെ സുഷമാ സ്വരാജിന് ആദരവര്‍പ്പിച്ചിരിക്കുന്നു.
സുഷമ സ്വരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് മാനുഷി ചില്ലര്‍ പങ്കുവച്ചത്. താങ്കള്‍ എന്നെ പ്രചോദിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ശക്തിയാര്‍ന്ന ഒരു മാതൃക നല്‍കിയതിനും നന്ദിയെന്ന് മാനുഷി ചില്ലര്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ നിമിഷം എന്നിക്ക് ഏറ്റവും വിലപെട്ടതാണ്. നമുക്ക് നഷ്ടമായാത് കരുത്തുറ്റ അസാമന്യമായ ഒരു നേതാവിനെയാണെന്ന മാനുഷി ചില്ലര്‍ മറ്റോരു ട്വീറ്റില്‍ കുറിച്ചു.
Saddened to hear, we have lost such an exceptional and dynamic leader #SushmaSwaraj ji – a visionary. pic.twitter.com/Q4gERtrgj6
— Manushi Chhillar (@ManushiChhillar) August 7, 2019
















