Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ മെഹ്ബൂബ മുഫ്തിയുടേയും ഒമര്‍ അബ്ദുള്ളയുടേയും ഖജനാവ് കൊള്ളയടിക്കലിനും അവസാനം; മുന്‍ മുഖ്യമന്ത്രി എന്ന പദവിയില്‍ ഇരുവരും ചെലവാക്കിയത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 08:36 am IST
inIndia

ശ്രീനഗര്‍ : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ളയും, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും വീട് ഒഴിയേണ്ടി വരുമെന്ന ഭീതിയില്‍. മുഖ്യമന്ത്രിമാര്‍ എന്ന പദവിയില്‍ സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക ബംഗ്ലാവിലാണ് ഇരുവരും ഇതുവരെ ഉപയോഗിച്ചിരുന്നത്. ഈ ബംഗ്ലാവുകളുടെ മിനുക്കു പണിക്കായി പ്രതിവര്‍ഷം കോടികള്‍ ഖജനാവില്‍ നിന്നും ചെലവാക്കുന്നുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇരുവരും സര്‍ക്കാരില്‍ നിന്നും പറ്റിക്കൊണ്ടിരുന്ന ആദായങ്ങള്‍ക്കും അന്ത്യമാവുകയാണ്. 

ജമ്മു കശ്മീരിനു പ്രത്യേക പദവിയും ഭരണഘടനയും അനുവദിക്കുന്നതാണ് 370ാം വകുപ്പ്. അതിനാല്‍ സുപ്രീം കോടതിക്കു പോലും ഇടപെടാനാകാതെയായിരുന്നു മുന്‍ മുഖ്യമന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസിച്ചിരുന്നത്. ഭരണഘടനാ പദവി വഹിക്കാത്തവര്‍ ഔദ്യോഗിക വസതികള്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി വിധിയും ജമ്മു കശ്മീരിന് ബാധകമായിരുന്നില്ല.

ഫറൂഖ് അബ്ദുള്ള, മകന്‍ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെല്ലാം ശ്രീനഗറിലെ ഗുപ്കാര്‍ വീഥിയിലെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ നിലവില്‍ കൈയ്യടക്കി വെച്ചിരിക്കുകയാണ്. സുരക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താലാണ് എല്ലാവരും ഊഴം കഴിഞ്ഞിട്ടും ഔദ്യോഗിക വസതികളില്‍ തുടരുന്നത്. കണക്കുകള്‍ അനുസരിച്ച് ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും അധികാരത്തിലിരിക്കെ ഏകദേശം 50 കോടി രൂപയ്‌ക്കടുത്താണ് ഔദ്യോഗിക വസതികള്‍ നവീകരിക്കുന്നതിനായി ചെലവാക്കിയത്.

റോഡ്‌സ് ആന്‍ഡ് ബില്‍ഡിങ് വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് അന്തരിച്ച പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സെയീദിന്റെ സ്വകാര്യ വസതിയുടെ നവീകരണത്തിനായി വരെ വന്‍ തുക പൊതു ഖജനാവില്‍ നിന്നും ചെലവഴിച്ചിട്ടുണ്ട്.

ഗുപ്കാര്‍ റോഡില്‍ ഫാറൂഖ് അബ്ദുള്ളയ്‌ക്ക് രണ്ടു വസതികളാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ ഏറ്റവും മുന്തിയ ഒന്നാം നമ്പര്‍ ബംഗ്ലാവില്‍ ഒമര്‍ അബ്ദുള്ളയാണ് താമസിക്കുന്നത്. വന്‍തുക മുടക്കി നവീകരിച്ച് ബംഗ്ലാവില്‍ ജിംനേഷ്യം ഉള്‍പ്പെടെ ആത്യാധുനിക സൗകര്യങ്ങളാണുള്ളത്. ഒമര്‍ മുഖ്യമന്ത്രിയായിരിക്കെ 2009 മുതല്‍ 2014 വരെ 20 കോടി രുപയാണ് വീട് പുതുക്കിപണിയുന്നതിനായി മുടക്കിയത്. ഫാറൂഖ് അബ്ദുള്ള സ്വകാര്യ വസതിയിലാണ് താമസിക്കുന്നതെങ്കിലും ഔദ്യോഗിക വസതി വാടകയ്‌ക്കു നല്‍കി ആ തുക കൈപ്പറ്റുന്നുണ്ട്.

ഗുപ്കാര്‍ റോഡിലെ ഫെയര്‍വ്യൂ എന്ന ബംഗ്ലാവിലാണ് 2005 മുതല്‍ മെഹബൂബ മുഫ്തി താമസിക്കുന്നത്. മുഫ്തി മുഹമ്മദ് സെയീദ് മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച വസതിയാണ് ഇത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാത്രമാണ് ഇപ്പോള്‍ ഔദ്യോഗിക വസതി ഉപയോഗിക്കാത്ത ഏക ആള്‍. ഗുപ്കര്‍ റോഡിലെ ബാങ്ക്‌സ് ഗസ്റ്റ് ഹൗസ് പാര്‍ട്ടി പ്രവര്‍ത്തകരെ കാണുന്നതിനു വേണ്ടി മാത്രമാണ് ഗുലാം നബി ആസാദ് ഉപയോഗിക്കുന്നത്.

ശ്രീനഗറിലെ ഹൈദര്‍പോറയിലുള്ള സ്വകാര്യ വസതിയിലാണ് അദ്ദേഹത്തിന്റെ സ്ഥിരതാമസം. അതേസമയം മുന്‍ മുഖ്യമന്ത്രി ഗുലാം മുഹമ്മദ് സാദിഖിന്റെ ഔദ്യോഗിക വസതി കൊച്ചുമകന്‍ ഇഫ്തിഖര്‍ സാദിഖ് വില്‍ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. 

വസതി കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനം, സര്‍ക്കാര്‍ ശമ്പളത്തോടു കൂടിയ ഓഫിസ് സ്റ്റാഫുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ഇവര്‍ കൈപ്പറ്റുന്നു. കേന്ദ്ര ഭരണ പ്രദേശമായി കശ്മീര്‍ മാറിയതോടെ ഇതിനെല്ലാമാണ് അവസാനം ആയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

പുതിയ വാര്‍ത്തകള്‍

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.