ന്യൂദല്‍ഹി: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ വികാരദീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമാജിയുടെ ഭര്‍ത്താവ് സ്വരാജ് കുശാലിനേയും മകള്‍ ബാന്‍സുരി സ്വരാജിനേയും പ്രധാനമന്ത്രി തന്റെ അനുശോചനം അറിയിച്ചു.
നേരത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായതെന്ന് മോദിജി ട്വിറ്ററില്‍ കുറിച്ചിരുന്നു. ജനനന്‍മയ്‌ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവിന്റെ മരണത്തില്‍ രാജ്യം കേഴുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി കുറിച്ചു.

















