പാട്‌ന: ജമ്മു കശ്മീരിലെ പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ തെരുവില്‍ സമരത്തിനിറങ്ങിയ ഇടതുപാര്‍ട്ടി പ്രവര്‍ത്തകരെ നാട്ടുകാര്‍ അടിച്ചോടിച്ചു. ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പാട്‌നയില്‍ നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായെത്തിയ ഇടതുപാര്‍ട്ടി പ്രവര്‍ത്തകരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്രകടനത്തിനിടെ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് പോലിസ് ഇടപെട്ട് ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കി തിരിച്ചയക്കുകയായിരുന്നു. ഇതിലും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഷാഹിദ് ഭഗത് സിങ്ങിന്റെ പ്രതിമയ്‌ക്ക് സമീപം കാര്‍ഗില്‍ ചൗക്കിലാണ് ഇടതു പക്ഷ അംഗങ്ങളും അനുനായികളും പ്രതിഷേധം സംഘടിപ്പിച്ചത്.
















