ന്യൂഡൽഹി : തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന വിചിത്ര ആരോപണവുമായി യൂട്യൂബർ ധ്രുവ് റാഠി .
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ആരോപണം. താൻ ഇന്ത്യൻ പൗരനാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശവും തനിക്കുണ്ടെന്നുമാണ് ധ്രുവ് റാഠി പറയുന്നത്. ‘ എന്റെ ബോഡ്റൂമിനുള്ളിൽ കിടന്നുറങ്ങുമ്പോഴാണ് യൂണിഫോം ധരിച്ച കുറച്ചുപേർ എത്തിയത്.
എന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി എന്നെ തട്ടിക്കൊണ്ട് പോവുകയാണ് ചെയ്തത്. ചെരുപ്പ് ധരിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് എന്നെ വലിച്ചിഴച്ച് കൊണ്ട് പോയത്. ജീപ്പിനുള്ളിൽ കയറ്റിയ അവർ എന്നെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. എനിക്ക് ഫോൺ ചെയ്യാനോ വക്കീലിനോട് സംസാരിക്കാനോ പോലും അനുവദിച്ചില്ലെന്നും‘ ധ്രുവ് റാഠി പറഞ്ഞു.
















