ലണ്ടന്‍: ഫാസ്റ്റ് ബൗളര്‍ ജോഫ്രെ ആര്‍ച്ചറിനെ ഉള്‍പ്പെടുത്തി ആതിഥേയര്‍ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്‍ ഡേവിഡ് വില്ലിയെ മറികടന്നാണ് ആര്‍ച്ചര്‍ ടീമിലിടം നേടിയത്. പാക്കിസ്ഥാനെതിരായ കഴിഞ്ഞ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി ആകെ കളിച്ചത് മൂന്ന് ഏകദിനങ്ങള്‍ മാത്രം.
നിലവില്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരായ പരമ്പര സ്വന്തമാക്കിയിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ അലക്‌സ് ഹെയ്ല്‍സിന് പകരക്കാരനായി ജെയിംസ് വിന്‍സും ടീമിലെത്തി. മെയ് 30ന് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ ആദ്യ എതിരാളി.
ഇംഗ്ലണ്ട് ടീം: ഇയാന്‍ മോര്‍ഗന്‍ (നായകന്‍), മൊയിന്‍ അലി, ജോഫ്രെ ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ടോം കറന്‍, ലിയാം ഡോസണ്‍, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ജെയിംസ് വിന്‍സ്, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.
















