തിരുവനന്തപുരം : ഉമ്മൻചാണ്ടിക്ക് നീതിനിഷേധം ഉണ്ടായിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . 10 വർഷം രാഷ്ട്രീയ വിരോധം കൊണ്ട് വേട്ടയാടിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മാസപ്പടിക്കേസിൽ കഴിഞ്ഞ അഞ്ചുവർഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണ് മാത്യു കുഴൽ നാടൻ അവതരിപ്പിക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം യുഡിഎഫിന്റെ മനുഷ്യത്വമാണ്. പാർട്ടിയിൽ പറയുന്നതുപോലെയല്ല സർക്കാരിൽ പറയുന്നത്. സർക്കാരിന് സർക്കാരിന്റേതായ തീരുമാനങ്ങൾ ഉണ്ടാകാംതന്റെ പിതാവിനെ പല കാര്യങ്ങളിൽ കുടുക്കാൻ ശ്രമിച്ചു.
കഴിഞ്ഞ സർക്കാരിന്റെ ഭാഗത്തുനിന്ന് തൻറെ പിതാവിന് നീതി നിഷേധം 10 വർഷക്കാലം ഉണ്ടായി. ഉചിതവും നീതിപൂർവ്വമായ കാര്യങ്ങൾ സർക്കാർ ചെയ്യട്ടെ. ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
















