തിരുവനന്തപുരം: കേരള വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ പുതിയ അംഗങ്ങളായി വഖഫ് ബോർഡിലുണ്ട്. അമുസ്ലിം അംഗങ്ങളെ സർക്കാർ ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടില്ല.
നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്. രണ്ട് അമുസ്ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ സുപ്രീം കോടതിയിലും ഹൈകോടതിയിലും ഉള്ള കേസിലെ അന്തിമ വിധിക്ക് അനുസൃതമായാണ് തീരുമാനം. എന്നാൽ, സുപ്രീംകോടതിയിലും ഹൈകോടതിയിലും നിലനിൽക്കുന്ന കേസ് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിയാണ് പുതിയ ചെയർമാൻ.
















