മുംബൈ: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് ലോകകപ്പില്‍ കളിക്കുമെന്ന് ഉറപ്പായി. ജാദവ് പരിക്ക് ഭേദമായതായി ബിസിസിഐ അറിയിച്ചു. 22 ന് മറ്റ് ഇന്ത്യന്‍കളിക്കാര്‍ക്കൊപ്പം കേദാറും ഇംഗ്ലണ്ടിലേക്ക് വിമാനം കയറും.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന ലീഗ് മത്സരത്തിനിടെയാണ് കേദാറിന് പരിക്കേറ്റത്. ഇന്ത്യന്‍ ടീം ഫിസിയോ പാട്രിക്ക് ഹര്‍ഹാര്‍ട്ട് കേദാറിന്റെ പരിക്ക് നിരീക്ഷിച്ചുവരികയായിരുന്നു. കേദാര്‍ പൂര്‍ണ സുഖം പ്രാപിച്ചതായി പാട്രിക്ക് ബിസിസിഐയ്്ക്ക് റിപ്പോര്‍ട്ട് നല്‍കി.
59 ഏകദിനങ്ങള്‍ കളിച്ച കേദാര്‍ 1174 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും കുറിച്ചു.102.50 ശതമാനമാണ് സ്‌ട്രൈ്ക്ക് റേറ്റ്. പാര്‍ട്ട് ടൈം ബൗളര്‍കൂടിയായ കേദാര്‍ 27 വിക്കറ്റുകളും നേടി. 34.70 ശതമാനമാണ് ശരാശരി.
















