Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുതിച്ചുയരാന്‍ ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 05:28 am IST
in Sports

അഴിമതിയും കോഴ വിവാദവുമായി ആടിയുലയുന്ന ശ്രീലങ്കന്‍ ക്രിക്കറ്റിന് ഇത് പ്രതിസന്ധിയുടെ നാളുകള്‍. ചരിത്രത്തില്‍ ആദ്യമായാകും ഇത്രയും മോശം റെക്കോഡോടെ ശ്രീലങ്ക ലോകകപ്പിനെത്തുന്നത്. കളത്തിനകത്തും പുറത്തും വലിയ തിരിച്ചടികള്‍ നേരിട്ട ശ്രീലങ്ക ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 

കഴിഞ്ഞ ലോകകപ്പിനു ശേഷം കളിച്ച 84 ഏകദിന മത്സരങ്ങളില്‍ 55ലും തോറ്റു. ജയിക്കാനായത് 23 മത്സരങ്ങളില്‍ മാത്രം. 2017ല്‍ സിംബാവെക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര നഷ്ടമായി. സ്വന്തം നാട്ടില്‍ പോലും പരമ്പര പിടിക്കാന്‍ കഴിയാത്ത ശ്രീലങ്ക ഇംഗ്ലണ്ടില്‍ എത്രത്തോളം മുന്നേറ്റം നടത്തുമെന്ന് കണ്ടറിയണം. തോല്‍ക്കാനായി കളിക്കുന്ന ടീമായി ശ്രീലങ്ക മാറി കഴിഞ്ഞു. പേരുകേട്ട കളിക്കാരോ അണിയറയില്‍ വമ്പന്‍ താരങ്ങളോ ഇന്നവര്‍ക്കില്ല. ഈ വര്‍ഷം കളിച്ച എട്ട് ഏകദിന മത്സരങ്ങളില്‍ സമ്പൂര്‍ണ തോല്‍വി. ഏപ്രില്‍ 22ന് കൊളംബോയില്‍ ഉണ്ടായ ഭീകരാക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രതീക്ഷിച്ച തയ്യാറെടുപ്പുകളൊന്നും നടത്താനാകാതെയാണ്  ശ്രീലങ്ക ലോകകപ്പിനെത്തുന്നത്. ക്രിക്കറ്റ് നിരീക്ഷകര്‍ അവസാന നാലില്‍പോലും ശ്രീലങ്കക്ക് ഇടം നല്‍കിയിട്ടില്ല.  

ലോകകപ്പില്‍ മികച്ച റെക്കോഡുള്ള ശ്രീലങ്ക വമ്പന്‍ തിരിച്ചുവരവാകും ലക്ഷ്യമിടുക. ലസിത് മലിംഗ, ഏയ്ഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, സുരങ്ക ലക്മല്‍ എന്നിങ്ങനെ ഒരുപിടി പഴയ താരങ്ങള്‍ ഇന്നും ടീമിലുണ്ട്. മികച്ച നായകനായിരുന്നു ശ്രീലങ്ക നേരിട്ട ആദ്യ പ്രശ്‌നം. നായകനെ തേടിയലഞ്ഞ ശ്രീലങ്ക അവസാനം എത്തിപ്പെട്ടത് ദിമുത്ത് കരുണരത്‌നയില്‍. പതിനേഴ് ഏകദിന മത്സരങ്ങളാണ് കരുണരത്‌നയുടെ ആകെയുള്ള സമ്പാദ്യം. 2015ലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഏകദിന മത്സരം. ലോകകപ്പില്‍ ഈ പരിചയക്കുറവ് ശ്രീലങ്കക്ക് വിനയായേക്കും. ടീമിലുള്ള പല താരങ്ങളും 2017ന് ശേഷം ഏകദിന ക്രിക്കറ്റ് കളിക്കാത്തവരാണ്. ലാഹിറു തിരിമാനെ, മിലിന്‍ഡ സിരിവര്‍ദ്ധന, ജീവന്‍ മെന്‍ഡിസ്, ജഫ്രെ വണ്ടര്‍സെ എന്നിവര്‍ ഇനിയും  കഴിവ് തെളിയിക്കേണ്ടതുണ്ട്. നിറഞ്ഞുനില്‍ക്കുന്ന ഓള്‍റൗണ്ടര്‍മാരിലാണ് ടീമിന്റെ പ്രതീക്ഷ. ധനഞ്ജയ ഡി സില്‍വ, ജീവന്‍ മെന്‍ഡിസ്, മിലിന്‍ഡ സിരിവര്‍ദ്ധന, ഇസുരു ഉഡാന, എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, തിസാരാ പെരേര എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായി അണിനിരക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലെത്തിച്ച പേസ് ബൗളര്‍ ലസിത് മലിംഗയിലാണ് ടീമിന്റെ പ്രതീക്ഷ. കെട്ടുറപ്പില്ലാത്ത ശ്രീലങ്കന്‍ നിരയെ മലിംഗ ഒറ്റയ്‌ക്ക് തോളിലേറ്റേണ്ടിവരും. 22 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച മലിംഗ 43 വിക്കറ്റുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. മലിംഗയ്‌ക്കൊപ്പം പേസ് നിരയില്‍ പരിചയസമ്പന്നനായ സുരങ്ക ലക്മലും നുവാന്‍ പ്രദീപും പന്തെറിയും. പേസ് ബൗളിങ്ങ് ഓള്‍റൗണ്ടര്‍മാരായി മാത്യൂസും പെരേരയും ടീമിലുണ്ട്. പരിചയ സമ്പത്തില്ലാത്ത ബാറ്റിങ്ങ് നിരയാണ് ടീമിന്റെ പോരായ്‌മ. ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇംഗ്ലണ്ട് പിച്ചില്‍ പരിചയസമ്പത്തില്ലാത്ത ബാറ്റിങ്ങ് നിര പിടിച്ചുനിന്നില്ലെങ്കില്‍ ശ്രീലങ്ക വിഷമിക്കും.

ശ്രീലങ്ക ടീം: ദിമുത്ത് കരുണരത്‌ന, ദനഞ്ജയ ഡി സില്‍വ, നുവാന്‍ പ്രദീപ്, അവിഷ്‌ക ഫെര്‍നാണ്ടോ, സുരങ്ക ലക്മല്‍, ഏയ്ഞ്ചലോ മാത്യൂസ്, ജീവന്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസാര പെരേര, മിലിന്‍ഡ സിരിവര്‍ദ്ധന, ലാഹിറു തിരിമാനെ, ഇസുറു ഉഡാന, ജഫ്രി വാണ്ടര്‍സെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

Kerala

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

India

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

Kerala

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

പുതിയ വാര്‍ത്തകള്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.