പാരീസ്: സൂപ്പര്‍ സ്റ്റാര്‍ നെയ്മറുടെ ഗോളില്‍ പാരീസ് സെന്റ് ജര്മയ്ന്സിന് (പിഎസ്ജി) വിജയം. ലീഗ് ഒന്നില്‍ അവര്‍ ആങ്കേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. എവേ മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ക്കുശേഷം പിഎസ്ജിയുടെ ആദ്യ വിജയമാണിത്.
ഇരുപതാം മിനിറ്റില്‍ ഗോള്‍ നേടി നെയ്മര്‍ പിഎസ്ജിയെ മുന്നിലെത്തിച്ചു. രണ്ടാം ഗോളിന് വഴിയൊരുക്കിയതും നെയ്മറാണ്. 58-ാം മിനിറ്റില്‍ നെയ്മറുടെ പാസ് മുതലാക്കി ഏയ്ഞ്ചല്‍ ഡി മരിയയാണ് രണ്ടാം ഗോള്‍ നേടിയത്. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ആങ്കേഴ്സിനായി ടെയ്റ്റ് ഒരു ഗോള്‍ മടക്കി. ടെയ്റ്റ് എടുത്ത പെനാല്‍റ്റി കിക്ക് പിഎസ്ജി ഗോളി രക്ഷെപ്പടുത്തിയെങ്കിലും പന്ത് വീണ്ടും ടെയ്റ്റിന്റെ കാലുകളില്‍ എത്തി. ലക്ഷ്യം തെറ്റാത്ത ഷോട്ടില്‍ പന്ത് വലയില്‍ കയറി.
ഈ സീസണില്‍ ലീഗ് ഒന്നില്‍ നെയ്മറുടെ അവസാന മത്സരമാണിത്. നെയ്മറുടെ മൂന്ന്് മത്സരങ്ങളിലെ വിലക്ക് ഇന്ന്് ആരംഭിക്കും. ഫ്രഞ്ച് കപ്പ് ഫൈനല്‍ മത്സരത്തിനുശേഷം ആരാധകനെ കൈയേറ്റം ചെയ്തതിനാണ് നെയ്മര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേരത്തെ തന്നെ കിരീടം ഉറപ്പിച്ച പിഎസ്ജി 36 മത്സരങ്ങളില്‍ 88 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
35 മത്സരങ്ങളില്‍ 69 പോയിന്റുള്ള ലില്ലിയാണ് രണ്ടാം സ്ഥാനത്ത്. ലിയോണാണ് മൂന്നാം സ്ഥാനത്ത്. 35 മത്സരങ്ങളില്‍ 63 പോയിന്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: