ടൂറിന്‍: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സിരീ എ യില്‍ യുവന്റസിന്റെ രക്ഷകനായി. അവസാന നിമിഷങ്ങളില്‍ ഈ സൂപ്പര്‍ സ്റ്റാര്‍ നേടിയ ഗോളില്‍ യുവന്റസ് തോല്‍വിയില്‍ നിന്ന് കരകയറി. ടോറിനോയുമായി അവര്‍ സമനില (1-1) പിടിച്ചു. ലീഗില്‍ റൊണാള്‍ഡോയുടെ 21-ാം ഗോളിാണിത്്. മത്സരം സമനിലയില്‍പിരിഞ്ഞതോടെ ടോറിനോയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തകര്‍ന്നു.
ആദ്യ പകുതിയില്‍ സാസ ലുകിക് നേടിയ ഗോളില്‍ ടോറിനോ മുന്നിലെത്തി. മത്സരം ടോറിനോയുടെ വരുതിയിലേക്ക് നീങ്ങവേയാണ് റൊണാള്‍ഡോ യുവന്റസിന്റെ രക്ഷകനായത്. കളിയവസാനിക്കാന്‍ ആറു മിനിറ്റുള്ളപ്പോള്‍ റൊണാള്‍ഡോ ഗോള്‍ മടക്കി.
ഈ സമനിലയില്‍ നിന്ന് ഒരു പോയിന്റ് കിട്ടിയ ടോറിനോ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്ത് തുടരുകയാണ്. നാലാം സ്ഥാനത്തുളള അറ്റ്‌ലാന്റയെക്കാള്‍ രണ്ട് പോയിന്റിന് പിന്നിലാണ് ടോറിനോ. യുവന്റസ് നേരത്തെ തന്നെ കിരീടം സ്വന്തമാക്കി.വിജയത്തെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. പക്ഷെ മത്സരം സമനിലയായി. രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ നേടാന്‍ ഒന്നിലേറെ അവസരങ്ങള്‍ കിട്ടിയതാണ്. എന്നാല്‍ ഇതൊന്നും മുതലാക്കാന്‍ ടീമിനായില്ലെന്ന് ടോറിനോ കോച്ച് വാള്‍ട്ടര്‍ മസാരി പറഞ്ഞു.
















