Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വികസനചര്‍ച്ചയില്‍ മുന്നേറി ശോഭ

അനീഷ് അയിലംbyഅനീഷ് അയിലം
Apr 4, 2019, 12:47 pm IST
inKerala

ആറ്റിങ്ങല്‍: ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ ആറ്റിങ്ങലില്‍ ശബരിമല സമരനായിക ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎയ്‌ക്ക് വേണ്ടി ശക്തമായ പോരാട്ടത്തില്‍. നാലാംവട്ടം മത്സരിക്കുന്ന എല്‍ഡിഎഫിന്റെ സിറ്റിങ് എംപി. എ.സമ്പത്തും യുഡിഫിന്റെ അടൂര്‍പ്രകാശുമാണ് എതിരാളികള്‍. ആചാര സംരക്ഷണവും വികസന മുരടിപ്പും ജനങ്ങളെ മറന്നുള്ള പ്രവര്‍ത്തനവുമാണ് ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തിന്റെ വിധി നിര്‍ണയിക്കുന്നത്.

1957ല്‍ രൂപീകരിച്ച ചിറയിന്‍കീഴ് മണ്ഡലം 2008ലെ പുനഃസംഘടനയിലാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലമായിമാറിയത്. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വര്‍ക്കല, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്താണ് ആറ്റിങ്ങല്‍ മണ്ഡലം.

ആദ്യം സമ്പത്തും തൊട്ടുപിന്നാലെ അടൂര്‍ പ്രകാശും മണ്ഡലത്തില്‍ ആദ്യഘട്ട പ്രചരണം ആരംഭിച്ച ശേഷമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ശോഭാ സുരേന്ദ്രന്‍  എത്തുന്നത്. എന്നാല്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടാത്ത സ്വീകാര്യതയും പിന്തുണയുമാണ് ശോഭയ്‌ക്ക് ലഭിക്കുന്നത്.  ഇതിന്റെ തെളിവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടുന്ന ആവേശോജ്ജ്വല സ്വീകരണങ്ങള്‍.

മണ്ഡലത്തിലെ പ്രധാന നഗരമാണ് ആറ്റിങ്ങല്‍. ഗതാഗതകുരുക്കില്‍ ശ്വാസം മുട്ടുന്ന ആറ്റിങ്ങലില്‍ നാലുവരിപ്പാത വേണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 35 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയിട്ടും ഇടത് പിന്തുണയോടെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചിട്ടും റോഡിലെ ഓടയുടെ വീതികൂട്ടാന്‍പോലും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സമ്പത്തിന് കഴിഞ്ഞില്ല. ആറ്റിങ്ങല്‍ ബൈപ്പാസെന്ന മോഹനവാഹഗ്ദാനത്തിന് പത്ത് വയസ്സ് തികയുന്നു. ആദ്യസര്‍വേ തുടക്കത്തില്‍ തന്നെ അലസി. തീരദേശ-മലയോര മേഘലകള്‍ പിണഞ്ഞ് കിടക്കുന്ന മണ്ഡലത്തില്‍ ഇരുമേഖലകളും വികസന ചിത്രത്തില്‍ നിന്ന് അകലെയാണ്. മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതവും മലയോര കര്‍ഷകരുടെയും പരമ്പരാഗത തൊഴിലാളികളുടെയും പ്രശ്‌നങ്ങളും ഇന്നും അതുപോലെ നിലനില്‍ക്കുന്നു.

ബസ് സ്റ്റോപ്പിലും സ്‌കൂള്‍ വാനിലും ഒതുങ്ങിയ വികസനം

 സമ്പത്ത് ഏറ്റെടുത്ത മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്തില്‍ ശാസ്ത്രീയമായ കടല്‍ ഭിത്തി സംരക്ഷണമോ കുടിവെള്ളമോ നല്ല കിടപ്പാടമോപോലും ഇതുവരെയും ഉണ്ടായിട്ടില്ല. മുരുക്കുംപുഴ, ചിറയിന്‍കീഴ്, കടയ്‌ക്കാവൂര്‍, വര്‍ക്കല റെയില്‍വേസ്റ്റേഷനുകളില്‍ ജനങ്ങള്‍ക്ക് ദുരിതയാത്രയാണ്. ആറ്റിങ്ങല്‍ സ്റ്റീല്‍ ഫാക്ടറി നിരവധി തൊഴിലാളികളുടെ ഉപജീവനമായിരുന്നു. അതൊന്ന് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തൊഴിലാളി പാര്‍ട്ടിക്ക് മൂന്നാം പതിറ്റാണ്ടിലും കഴിഞ്ഞില്ല. ചിറയിന്‍കീഴിന്റെ അഭിമാനമായ കയര്‍മേഖലയും തൊഴിലാളികളും അന്ത്യശ്വാസം വലിക്കുന്നു.

കൊട്ടാരക്കാര കഴക്കൂട്ടം ബൈപ്പാസ് റോഡില്‍  ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ് കിളിമാനൂരിനും വാമനപുരത്തിനും എംപിയുടെ സമ്മാനം. നെടുമങ്ങാട് മലയോര ഹൈവേയും കാട്ടാക്കടയുടെ ആവശ്യങ്ങളും ഇന്നും അതുപോലെ നിലനില്‍കുന്നു. അരുവിക്കരയിലേതടക്കം പരമ്പരാഗത തൊഴിലാളികളെ ഇരുമുന്നണികളും അവഗണിച്ചു. മോദി വിരോധം കാരണം കേന്ദ്ര പദ്ധതികളോട് എംപി മുഖം തിരിച്ചപ്പോള്‍ വികസനം ബസ് സ്റ്റോപ്പിലും സ്‌കൂള്‍ വാനിലും ഹൈമാസ്റ്റ് ലൈറ്റിലും കുട്ടികളുടെ പാര്‍ക്കിലും ഒതുങ്ങി. കോണ്‍ഗ്രസ്സ് എംപിമാര്‍ ഭരിച്ചപ്പോഴും മണ്ഡലത്തില്‍ പുതിയ ഒരു  തൊഴില്‍ സ്ഥാപനവും കൊണ്ടുവരാനായില്ല. 

ആചാരലംഘനം അലയടിക്കുന്നു

 ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ശബരിമല സമരനായികകൂടിയായ ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്ത് എത്തിയതോടെ ഇടത്-വലത് ക്യാമ്പുകളില്‍ ഉണ്ടാക്കുന്ന ആശങ്ക വലുതാണ്. വിശ്വാസ സംരക്ഷണവും വികസന മുരടിപ്പും ജനങ്ങള്‍ക്കിടിയില്‍ സജീവ ചര്‍ച്ചയായതോടെ നെട്ടോട്ടത്തിലാണ് സമ്പത്തും അടൂര്‍ പ്രകാശും.

കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് 3.94 ശതമാനം വോട്ടിന്റെ വര്‍ധനവുണ്ടായി. സമ്പത്തിന് 0.30 ശതമാനം മാത്രമാണ് വര്‍ധനവ് ഉണ്ടായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാകട്ടെ 5.23 ശതമാനം വോട്ട് നഷ്ടപ്പെട്ടു. കഴിഞ്ഞതവണ അടുക്കളയില്‍വരെ കയറി പ്രചരണം നടത്തിയവര്‍ ഇത്തവണ ടെറസിനുമുകളില്‍ വരെ വലിഞ്ഞുകയറി വോട്ടര്‍മാരെ കാണുന്നത് എന്‍ഡിഎയുടെ വിജയഭീതിയിലാകാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.