കോഴിക്കോട്: ഉത്തരകേരളത്തിലെ എല്ലാ ബ്ജില്ലകളിൽനിന്നുമുള്ള അയ്യപ്പഭക്തരും ഹൈന്ദവ വിശ്വാസികളും സമ്മേളിക്കുന്ന ഹൈന്ദവം അയ്യപ്പഭക്തസംഗമം 2019ന് പതാക ഉയർന്നു. കോഴിക്കോട്ട് കല്ലുത്താൻകടവിൽ നടന്ന ചടങ്ങിൽ കനകദുർഗയുടെ ഭർതൃമാതാവ് സുമതിയമ്മ കൈമാറിയ പതാക ചിന്മയ മിഷൻ കോഴിക്കോട് മഠാധിപതി സ്വാമി ജിതാത്മാനന്ദ സരസ്വതി ഉയർത്തി.
ആധ്യാത്മിക ആചാര്യൻമാർ, സാംസ്കാരിക നായകർ, സംഘടനാ പ്രതിനിധികൾ, സ്വാഗതസംഘം ഭാരവാഹികൾ, പൗരപ്രമുഖർ, മാതൃസമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും പതാകദിനം ആചരിച്ചു.
ഫെബ്രുവരി 28 നാണ് കോഴിക്കോട് കടപ്പുറത്ത് ഹൈന്ദവം അയ്യപ്പഭക്തസംഗമം നടക്കുന്നത്.
















