Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആയുര്‍വേദ, സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണ്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 18, 2019, 07:35 am IST
inKerala

തിരുവനന്തപുരം: ഔഷധ വിപണിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന  പരസ്യങ്ങള്‍ നല്‍കി കോടികള്‍ കൊയ്യുന്ന  ആയുര്‍വേദ, സിദ്ധ,  ഔഷധ മരുന്നുകള്‍ക്ക് കടിഞ്ഞാണ്‍. പരസ്യം നല്‍കുന്നതിനു മുമ്പ് അവയുടെ വിശദ വിവരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കി അനുമതി വാങ്ങണം. അല്ലാത്തവയ്‌ക്കെതിരെ കര്‍ശന നടപടിയും വന്‍തുക പിഴയും ഈടാക്കും. കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത  ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്    സംസ്ഥാനത്തും നിയമം കര്‍ശനമായി നടപ്പിലാക്കുന്നത്. 

യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ആയുര്‍വേദ സിദ്ധ  ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ഔഷധങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ അസുഖങ്ങള്‍ ഭേദമാകാതെ വഞ്ചിതരാവുകയും തുടര്‍ന്ന്  ഡ്രഗ്‌സ് കണ്‍ട്രോളറുടെ മുന്നില്‍ പരാതിയുമായി എത്താറാണ് പതിവ്.

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം വിവിധ കോടതികളിലായി 118 കേസുകള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ ആയുര്‍വേദ കമ്പനികള്‍ എല്ലാം നിയമനടപടികളില്‍ കുടുങ്ങി. എന്നാല്‍ തെറ്റ് ഏറ്റു പറഞ്ഞ് ചെറിയ തുക പിഴ നല്‍കി തടിതപ്പാറാണ് പതിവ്. വീണ്ടും  ഈ ഔഷധം  വിപണിയില്‍ എത്തും. അതിനാലാണ് കര്‍ശന വ്യവസ്ഥകളോടുകൂടി നിയമം ഭേദഗതി ചെയ്തത്. 

 മോഹിപ്പിക്കും ഔഷധങ്ങള്‍

പ്രമേഹം, മൂലക്കുരു, സന്ധിവേദന, അമിതവണ്ണം കുറയ്‌ക്കല്‍, വണ്ണം കൂട്ടല്‍, ഉദരരോഗം, ലൈംഗിക ഉത്തേജക മരുന്നുകള്‍ തുടങ്ങി രോഗികളെ ആകര്‍ഷിക്കാന്‍ പാകത്തിന് നിരവധി ഔഷധങ്ങള്‍  വിപണിയില്‍ സുലഭം. 

ദീര്‍ഘകാലം ചികിത്സിച്ചിട്ടും ഭേദമാകാത്ത അസുഖങ്ങള്‍ വളരെ പെട്ടെന്ന് ഭേദമാകുമെന്നും മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന പരസ്യം കൂടിയാകുമ്പോള്‍  ഉപഭോക്താക്കള്‍ ആകൃഷ്ടരാകുന്നു. എന്നാല്‍ പ്രമേഹത്തിനും ഹൃദ്രോഹത്തിനും ചികിത്സയുള്ള ഒരാള്‍ പരസ്യത്തില്‍ ആകൃഷ്ടനായി പ്രമേഹത്തിന്റെ ഔഷധം മാത്രം കഴിച്ചാല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തപ്പെടും. അതിനാല്‍ ഔഷധ പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വേണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

കൂട്ട് കച്ചവടം പൊളിയുമ്പോള്‍ അക്ഷരം മാറ്റി പുതിയ ഉല്‍പ്പന്നം

സംസ്ഥാനത്ത് വിപണിയിലുള്ള  ആയുര്‍വേദ സിദ്ധ ഉല്‍പ്പന്നങ്ങളില്‍ അധികവും കൂട്ടു കച്ചവടം പൊളിയുമ്പോള്‍ മറ്റൊരു പേരില്‍ വിപണിയിലെത്തുന്നവ. 

പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരത്തിലുള്ളവരോ കുടുംബപരമായോ ഔഷധ കമ്പനികള്‍ നടത്തുന്നവര്‍  തമ്മില്‍ പിരിയുമ്പോള്‍ പുതിയ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നു. വിപണിയിലുള്ള ഔഷധത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു അക്ഷരം മാറ്റിയാണ് പുതിയവ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ യഥാര്‍ത്ഥ പേരിനോട് സാമ്യമുള്ള തമ്മില്‍ തിരിച്ചറിയാനാകാത്ത  നിരവധി ഔഷധങ്ങളാണ് വിപണിയില്‍ഉള്ളത്. 

 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ 

ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ പരസ്യം നല്‍കുന്നതിനു മുമ്പ്  അവയുടെ വിശദവിവരവും ഔഷധത്തിന്റെ സാമ്പിളും  ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് ഇനി നല്‍കണം.  ഈ ഔഷധം കഴിച്ചാല്‍ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന അസുഖങ്ങള്‍ ഭേദമാക്കുന്നതോടൊപ്പം  മറ്റ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതാണോ എന്ന വിശദമായ പരിശോധന ഡ്രഗ്‌സ് വിഭാഗം നടത്തണം. തെറ്റാണെങ്കില്‍ പരസ്യം മാറ്റിനല്‍കണം. 

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒരു യൂണിഫിക്കേഷന്‍ നമ്പരും സര്‍ട്ടിഫിക്കറ്റും ഡ്രഗ്‌സ് വിഭാഗം നല്‍കും. ഇവ കൂടി  ഉള്‍പ്പെടുത്തിവേണം പരസ്യം നല്‍കേണ്ടത്. പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഡ്രഗ്‌സ് വിഭാഗം പ്രത്യേക നിരീക്ഷണം നടത്തും. 

അനുമതി നല്‍കാത്ത പരസ്യമാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ആ ഔഷധം പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ഔഷധക്കമ്പനിയുടെ ലൈസന്‍സ് തന്നെ സസ്‌പെന്‍ഡു ചെയ്യാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. 

 കേരളത്തില്‍  മെല്ലെപ്പോക്ക്

ആയുര്‍വേദ സിദ്ധ ഔഷധങ്ങളുടെ വിപണി കോടികള്‍ കൊയ്യുന്ന സംസ്ഥാനത്ത് പുതിയ നിയമം നടപ്പിലാക്കുന്നതില്‍ മെല്ലെപ്പോക്ക്. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ ഭേദഗതി  നിയമം സംസ്ഥാന ഗസറ്റില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ഇറക്കണം. 

കഴിഞ്ഞ വര്‍ഷം നിയമം ഭേഗഗതി ചെയ്‌തെങ്കിലും സംസ്ഥാനത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. പരസ്യങ്ങളുടെ മേല്‍നോട്ടത്തിനായി പ്രോജക്ടര്‍ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഓഫീസില്‍ തയാറാക്കണം.  അധികം ജീവനക്കാരെ നിയമിക്കണം. എന്നാല്‍ സംസ്ഥാനത്തെ ആരോഗ്യ ഭവന്‍ കെട്ടിടത്തിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തെ രണ്ട് മുറികളാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഈ മുറികളില്‍ ആയുഷ് വിഭാഗത്തിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.