കാസര്‍കോട്: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തി. കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ജോഷി എന്ന ശരത് ലാല്‍(21) എന്നിവരാണ് കൊല്ലപ്പെട്ടത്.
കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ജീപ്പിലെത്തിയ സിപിഎം ക്രിമിനല്‍ സംഘം ഇരുവരെയും ബൈക്കില്‍ സഞ്ചരിക്കവേ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചും ഗുരുതരമായി പരിക്കേറ്റ ശരത്ത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരണപ്പെട്ടത്.
അക്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. സംസ്ഥാനവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.
















