Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപിക്കെതിരെ കോടികളുടെ അഴിമതി കണ്ടെത്തി ;എം.കെ. രാഘവനെതിരെ അന്വേഷണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 14, 2019, 07:15 am IST
in Kerala

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് അഗ്രോ കോ. ഓപ്പറേറ്റീവ് ലിമിറ്റഡ് (അഗ്രീന്‍കോ) എന്ന സഹകരണ സ്ഥാപനം മറയാക്കി എം.കെ. രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. യുഡിഎഫ് ഭരണ കാലത്ത് നടന്ന അഴിമതി സഹകരണ വിജിലന്‍സ് അന്വേഷണത്തിലാണ് തെളിഞ്ഞത്. രാഘവനടക്കമുള്ള കമ്പനി ഡയറക്ടര്‍മാരുടെ പേരിലാണ് കേസെടുത്തത്.

അഗ്രീന്‍കോയുടെ മറവില്‍ പൊതുസ്ഥാപനങ്ങളില്‍നിന്ന് 77 കോടി രൂപയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം തട്ടിയെടുത്തതെന്നാണ് സഹകരണ വിജിലന്‍സ് കണ്ടെത്തിയത്. കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കണ്ണൂര്‍ ആസ്ഥാനമായി ആരംഭിച്ച അഗ്രീന്‍കോ എന്ന സ്ഥാപനത്തിന് കീഴില്‍ 2004 ഡിസംബറില്‍ അഗ്രീന്‍കോ റബ്ബര്‍ ടെക്‌നോളജീസ് ലിമിറ്റഡ് ആരംഭിക്കുകയും ഈ കമ്പനിയുടെ മറവില്‍ അഴിമതി നടത്തുകയുമായിരുന്നു. മലേഷ്യന്‍ കമ്പനിയുമായി സഹകരിച്ച് അഗ്രീന്‍ കേര്‍ ലാറ്റക്‌സ് എന്ന മറ്റൊരു സ്വകാര്യ കമ്പനിക്കും രൂപം നല്‍കി. 

എല്ലാം സഹകരണസ്ഥാപനങ്ങളാണെന്ന് വരുത്തി, ഭരണത്തണലില്‍ സഹകരണ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കാനറാ ബാങ്കിന്റെ ആലുവ ബ്രാഞ്ചില്‍നിന്ന് എട്ട് കോടി രൂപ വായ്‌പയെടുത്തായിരുന്നു തുടക്കം. തുടര്‍ന്ന് മറ്റു ബാങ്കുകളില്‍നിന്നും കോടികള്‍  സമാഹരിച്ചു. പണം തട്ടിയെടുക്കുകയെന്ന ദൗത്യം പൂര്‍ത്തിയാക്കിയശേഷം കണ്ണൂര്‍ നഗരത്തിന് സമീപം പള്ളിക്കുന്നിലുണ്ടായിരുന്ന അഗ്രീന്‍കോ ഹെഡ് ഓഫീസടക്കം ഒഴിവാക്കി. വായ്‌പയെടുത്ത തുക ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കിയില്ല. ഓഹരിയായും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും  സമാഹരിച്ച തുക സംബന്ധിച്ച് കണക്കുപോലുമില്ല. 

സര്‍ക്കാരില്‍നിന്ന് ഓഹരിയായി 4.50 കോടി രൂപ തട്ടിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 35.45 കോടി എംപി സ്വാധീനം ഉപയോഗിച്ച് ഈ സ്ഥാപനത്തിലെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ എന്‍സിഡിസിയില്‍നിന്ന് 13.13 കോടിയും നേടിയെടുത്തു, കാനറാ ബാങ്കിന്റെ ആലുവ ശാഖയില്‍നിന്ന് എടുത്ത എട്ടു കോടിയടക്കം കാനറാ ബാങ്കിനുള്ള 2002 മുതല്‍ 2013വരെയുള്ള കാലയളവിലെ സാമ്പത്തിക ബാധ്യത 22.11 കോടിയാണ്, ഇതിനുപുറമേ സംഘങ്ങളില്‍നിന്ന് ഡെപ്പോസിറ്റായി 1.64 കോടി രൂപ വേറയും സമാഹരിച്ചതായി കണ്ടെത്തിയതായി അറിയുന്നു.    

അഗ്രീന്‍കോയുടെ പേരില്‍ കൈതച്ചക്ക സംസ്‌കരണ ഫാക്ടറി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടനം പോലും നടക്കും മുമ്പ് പടിയൂര്‍ പഞ്ചായത്തിലെ പെരുമണ്ണില്‍ സംഘത്തിന്റെ പേരിലുള്ള അഞ്ചേക്കര്‍ സ്ഥലവും ഫാക്ടറിയും അഗ്രീന്‍ ഹാഷ്‌കോ െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് പൈനാപ്പിള്‍ പ്രോസസിങ് ഫാക്ടറി നിര്‍മിക്കുന്നതിനായി 50 വര്‍ഷത്തേക്ക്  പാട്ടത്തിന് നല്‍കി. ഈ കമ്പനി  പിന്‍വാങ്ങിയതോടെ  ഭൂമി ഇപ്പോള്‍ സ്വകാര്യവ്യക്തിയുടെ കൈവശമാണ്. 

സഹകരണനിയമം പാലിക്കാതെയും  സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ സൂക്ഷിക്കാതെയുമാണ് എം.കെ. രാഘവന്‍ ചെയര്‍മാനായ സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായുമാണ് സഹകരണ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഘവന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

India

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

പുതിയ വാര്‍ത്തകള്‍

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.