Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സബ്കളക്ടറോട് അപമര്യാദയായി പെരുമാറല്‍: എംഎല്‍എയോട് വിശദീകരണം തേടും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 10, 2019, 11:17 am IST
inKerala

ഇടുക്കി: വനിതാ നവോത്ഥാനത്തിന്റെ കാവല്‍ക്കാരെന്ന് അഹങ്കരിക്കുന്ന സിപിഎമ്മുകാരുടെ തനിനിറം ലോകത്തെ അറിയിച്ച ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനു മേല്‍ കുരുക്കു മുറുകുന്നു. മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണം തടയാന്‍ ശ്രമിച്ചപ്പോഴാണ് വനിതാ സബ് കളക്ടറെ സിപിഎം എംഎല്‍എ അധിക്ഷേപിച്ചത് ജനരോഷം ശക്തമായപ്പോള്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പ്രതിഷേധം കനക്കുകയാണ്. ഖേദപ്രകടനത്തിലൂടെ രക്ഷപ്പെടാന്‍ എംഎല്‍എയും ശ്രമിച്ചു. എന്നാല്‍ നിയമപടികളുമായി മുന്നോട്ടു പോകുമെന്ന് സബ് കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞതോടെ രാജേന്ദ്രനും സിപിഎമ്മും വെട്ടിലായി. 

മൂന്നാര്‍ പഞ്ചായത്ത് പുഴയോരം കൈയേറി നടത്തിയ അനധികൃത നിര്‍മാണം തടയാന്‍ ശ്രമിച്ചപ്പോഴാണ് രേണു രാജിനെ പൊതുജനമധ്യത്തില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ആക്ഷേപിച്ച് സംസാരിച്ചത്. 

ജനപ്രതിനിധിയായ തന്നോട് സബ് കളക്ടര്‍ മോശമായി പെരുമാറിയതിലുള്ള വിഷമം കൊണ്ടാണ് താന്‍ ഒരു സ്ത്രീ എന്ന പരിഗണന നല്‍കാതെ മോശം വാക്കുകള്‍ ഉപയോഗിച്ചതെന്നാണ് എംഎല്‍എ ഇന്നലെ ന്യായീകരിച്ചത്. റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങാതെ പഞ്ചായത്ത് പാര്‍ക്കിങ് ഗ്രൗണ്ടിനുള്ളില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്ന് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നതാണ് വിവാദങ്ങള്‍ക്ക് ആധാരം. ഹൈക്കോടതി വിധിയുടെ ലംഘനം കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ സബ്കളക്ടര്‍ ഇടപെടുന്നത്. 

വെള്ളിയാഴ്ചയായിരുന്നു കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പണി. ഇത് നിര്‍ത്തിവെയ്‌ക്കണമെന്ന് സബ്കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സ്ഥലത്തെത്തിയ തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ എംഎല്‍എയുടേയും ഡിസിസി അംഗവും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍. കറുപ്പുസ്വാമിയുടെയും നേതൃത്വത്തില്‍ തടയുകയായിരുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നുവെന്നുമാണ് എംഎല്‍എ അധിക്ഷേപിച്ചത്. 

നിയമനടപടി തുടരും: സബ് കളക്ടര്‍

താന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദേവികുളം സബ് കളക്ടര്‍ ഡോ. രേണു രാജ്. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. എംഎല്‍എക്കെതിരെ നിയമനടപടി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് ചെയ്യും. 

അനധികൃത നിര്‍മാണം തടഞ്ഞവര്‍ക്കെതിരെ കേസെടുക്കാനും ആലോചനയുണ്ട്. തന്റെ നടപടികള്‍ക്ക് റവന്യൂ മന്ത്രി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ നടപടി തടഞ്ഞത് സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ എംഎല്‍എയോടു വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.