തിരുവനന്തപുരം : ശബരിമല പുനപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് എ. പദ്മ കുമാര്‍ ദേവസ്വം കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടി. വിധി പുനപ്പരിശോധനാവേളയില്‍ ബോര്‍ഡ് നിലപാട് മാറ്റിയത് പ്രസിഡന്റിനെ അറിയിക്കാതെയാണ്. സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജിയുമായി ബന്ധപ്പെട്ട് വാദിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ ബുധനാഴ്ചച സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസു മുഖേന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടാണ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റമുണ്ടായതെന്നാണ് സൂചന. ഇത് സ്ഥിരീകരിച്ചിട്ടില്ല.. അതിനിടെ ദേവസ്വം പ്രസിഡന്റിനെ ആ പദവിയില്‍ നിന്ന് മാറ്റുന്നതിന് നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
















