തിരുവനന്തപുരം : കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സിഐയാക്കി തരംതാഴ്‌ത്തിയ ഡിവൈഎസ്പിമാരില്‍ ആറ് പേരെ വീണ്ടും ഡിവൈഎസ്പിമാരാക്കി ആഭ്യന്തര വകുപ്പ് ഉത്തരവ്. ഇവര്‍ക്ക് വീണ്ടും പഴയ സ്ഥാനം നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ നടപടി.
വി.ജി. രവീന്ദ്രനാഥ്, ഇ. സുനില്‍ കുമാര്‍, എം. കെ. മനോജ് കബീര്‍, കെ.എസ്. ഉദയഭാനു, എസ്. അശോക് കുമാര്‍, ടി. അനില്‍ കുമാര്‍ എന്നിവരെയാണ് വീണ്ടും ഡിവൈഎസ്പിമാരാക്കിയത്.
ആറ് പേരോടും പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസുകളിലും മറ്റും പ്രതിയായതിന്റെ പേരില്‍ 11 ഡിവൈഎസ്പിമാരെയാണ് സിഐആക്കി തരം താഴ്‌ത്തിയിരുന്നത്.
















