Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അസ്ഥിര ഭരണ നീക്കത്തിനു തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 03:14 am IST
inEditorial

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് കക്ഷികളുടെ ശ്രമത്തിന്റെ മൂര്‍ധന്യത്തില്‍ നിയമസഭ പിരിച്ചുവിട്ടത് സ്വാഭാവികമായും കടുത്ത വിമര്‍ശനത്തിന് ഇടയാക്കും. പ്രതിപക്ഷത്തെ എല്ലാ കക്ഷികളും അതിനോടു ചേരും എന്നതും തീര്‍ച്ച. സ്വന്തം ഭരണം നഷ്ടമായതിനു ബിജെപി പകവീട്ടുകയാണെന്ന് ആരോപണമുണ്ടായേക്കാം.

പക്ഷേ, ആസന്നമായ അപകടം മുന്നില്‍ കണ്ടുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടിയായി വേണം ഗവര്‍ണറുടെ ഈ നടപടിയെ കാണാന്‍. വെറും തട്ടിക്കൂട്ടു മാത്രമായ സഖ്യത്തിനു സ്ഥിരതയുള്ള ഭരണം കാഴ്ചവയ്‌ക്കാനാവില്ലെന്നു തീര്‍ച്ച. മാത്രമല്ല, കള്ളനെ കാവലേല്‍പിക്കുന്ന പരീക്ഷണം വേണ്ട എന്ന കേന്ദ്രതീരുമാനത്തിന്റെ ഭാഗവുമായിരിക്കണം ഇത്. കശ്മീരില്‍ കര്‍ശന നിലപാടെടുക്കാന്‍ ഒരുങ്ങുന്ന കേന്ദ്രത്തിന് പുതിയ മന്ത്രിസഭ വിലങ്ങുതടിയായേക്കും എന്ന യാഥാര്‍ഥ്യം കേന്ദ്രം തിരിച്ചറിഞ്ഞു എന്നു കരുതാം. 

പിഡിപിയുമായി സഹകരിച്ച് കശ്മീരില്‍ സമാധാനത്തിനു രംഗമൊരുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജൂണ്‍ 19ന് ബിജെപി ആ സഖ്യസര്‍ക്കാരില്‍ നിന്നു പിന്‍മാറിയത്. മന്ത്രിസഭ വീണെങ്കിലും നിയമസഭ നിലനിന്നു. അതാണിപ്പോള്‍ പിരിച്ചുവിട്ടത്. വിഘടനവാദികളുമായി തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കി തന്ത്രപരമായ സമവായത്തിലൂടെ താഴ്വരയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അന്നത്തെ പിഡിപി – ബിജെപി സര്‍ക്കാര്‍. ആ നീക്കത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികള്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, എല്ലാ വഴികളും പരീക്ഷിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം.

തുടക്കത്തില്‍ ഒരു പരിധിവരെ വിജയിച്ച ആ തന്ത്രം പിന്നീട് പിഡിപിയുടെ ദേശീയ വിരുദ്ധ നിലപാടുകളില്‍ത്തട്ടി തകര്‍ന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വാക്കും ചെയ്തിയും ഭീകരവാദികളെ സഹായിക്കുന്ന തരത്തിലായി. മെഹബൂബയുടെ തണലില്‍ ഭീകരപ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിക്കുകയും ചെയ്തു. താഴ്വരയില്‍ ശക്തമായ നടപടിയെടുക്കാന്‍ കൂട്ടുകക്ഷി ഭരണം അസൗകര്യം സൃഷ്ടിക്കുന്ന സ്ഥിതിയായപ്പോള്‍ ഭരണത്തേക്കാള്‍ പ്രാധാന്യം ദേശീയ താല്‍പര്യത്തിനു നല്‍കിയാണു ബിജെപി പിന്‍മാറിയത്. 

കശ്മീരിലെ, പ്രത്യേകിച്ചു താഴ്വരയിലെ, ഭീകരവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കു കുടപിടിക്കുന്ന സമീപനമാണ് പിഡിപിക്കൊപ്പം കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഫറന്‍സും ഇതുവരെ തുടര്‍ന്നു പോന്നത്. സേനയ്‌ക്കെതിരായ ആക്രമണങ്ങളേക്കുറിച്ചു മൗനം പാലിക്കുകയും വിഘടനവാദികള്‍ക്കെതിരായ സേനയുടെ നീക്കങ്ങളെ വിമര്‍ശിക്കുകയുമാണ് ഇവരുടെ ശൈലി. സേനയ്‌ക്കെതിരായ വിമര്‍ശനങ്ങളെ ബിജെപിവിരുദ്ധ, കേന്ദ്രവിരുദ്ധ നയത്തിന്റെ ഭാഗമായാണ് അവര്‍ കണ്ടുപോന്നത്. മനുഷ്യാവകാശലംഘനത്തിന്റെ പേരുപറഞ്ഞ് സേനാ നീക്കങ്ങളെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്ത ഇവര്‍ സൈന്യത്തെ തേജോവധം ചെയ്യുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇവയൊക്കെ പാക്കിസ്ഥാന്‍ രാജ്യാന്തര തലത്തില്‍ത്തന്നെ ഉപയോഗിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ പോയി മോദിയെ തോല്‍പിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതും സിപിഎം നേതാവ് സീതാറാം യെച്ചൂരി കശ്മീരിലെ ഭീകരസംഘടനാ നേതാക്കളുടെ വീടു സന്ദര്‍ശിച്ചതും ഇതിനോടു ചേര്‍ത്തു വേണം വായിക്കാന്‍. ഗുജറാത്ത് തെരഞ്ഞെടുപ്പു സമയത്ത്, അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നു പാക്കിസ്ഥാന്‍ നേതാവിനെക്കൊണ്ടു പറയിച്ചതും ധാരണയുടെ ഫലമായിക്കാണാം. അത്തരക്കാരുടെ ഭരണം കശ്മീര്‍ പോലെയുള്ള അസ്വസ്ഥ സംസ്ഥാനത്തു വരുന്നത് രാജ്യതാത്പര്യത്തിനു ദോഷമേ ചെയ്യൂ എന്ന നിഗമനമായിരിക്കണം ഗവര്‍ണറുടെ നടപടിക്കു പിന്നില്‍. ഇന്ത്യയെ സംബന്ധിച്ച് അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.