Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ശബരിമലയിലെ മാധ്യമവിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 03:33 am IST
inEditorial

അടിയന്തരാവസ്ഥക്കാലത്തുപോലും യാതൊരു വിലക്കുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ പോകാനായി. വാര്‍ത്ത ശേഖരിക്കുന്നതിനോ, അത് പ്രസിദ്ധീകരിക്കുന്നതിനോ ഒരുവിധ തടസ്സവുമുണ്ടായില്ല. പോലീസ് പരിശോധനയോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ പത്രപ്രവര്‍ത്തകര്‍ മലചവിട്ടി. എന്നാല്‍ ചരിത്രത്തിലാദ്യമായി ശബരിമലയില്‍ മാധ്യമവിലക്ക് വന്നിരിക്കുന്നു. ശബരിമലയില്‍ മാത്രമല്ല, പമ്പ, നിലയ്‌ക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ പറയുമ്പോഴാണ് കേരളത്തില്‍ ഈ ദുരവസ്ഥ.

ലോകത്തെവിടെയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമമുണ്ടായാല്‍ അതിന്റെ പേരില്‍ സമരവും സെമിനാറും സംഘടിപ്പിക്കുന്ന പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ തന്നെ കാരണമില്ലാതെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരിക്കുകയാണ്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് തടയുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. കഴിഞ്ഞ തുലാമാസ പൂജാസമയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നും വിശദീകരണം. 

എന്നാല്‍ വിശദീകരണം കല്ലുവച്ച നുണയാണെന്നതാണ് യാഥാര്‍ത്ഥ്യം. പമ്പയിലോ നിലയ്‌ക്കലിലോ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അതിക്രമമൊന്നുമുണ്ടായില്ല. ഒറ്റപ്പെട്ട ചില വിഷയങ്ങള്‍ എന്നതിലപ്പുറം ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ആരോ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ മലയിറങ്ങുകയായിരുന്നു. യുവതീ പ്രവേശനം തടയാന്‍ എത്തിയിരിക്കുന്ന ഭക്തര്‍ തങ്ങളെ ആക്രമിക്കുമെന്ന് പേടിച്ചാണ് ഇതെന്നായിരുന്നു പറഞ്ഞുപരത്തിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധവേളയിലും സിറിയന്‍ കലാപ ഭൂമിയിലും കാശ്മീര്‍ യുദ്ധമുഖത്തുമൊക്കെ നേരിട്ട് എത്തി പത്രപ്രവര്‍ത്തനം ചെയ്തവരുടെ പിന്‍മുറക്കാരെന്ന് അവകാശപ്പെടുന്നവര്‍ നിരായുധരായ അയ്യപ്പന്മാരെ ഭയന്നോടിയെന്ന് വിശ്വസിക്കാനാവില്ല.

ഏതോ ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ശബരിമലയിറക്കം. പത്രസ്വാന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും നാഴികയ്‌ക്ക് നാല്പതുവട്ടവും അഭിപ്രായം പറയുന്നവരാരുടെയും മാധ്യമങ്ങളുടെ നാണംകെട്ട പ്രവര്‍ത്തിയെക്കുറിച്ച് നാവുപൊങ്ങിയില്ല. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മലചവിട്ടേണ്ടായെന്ന തീരുമാനത്തിന് പിന്നിലും ഗൂഢലക്ഷ്യമുണ്ടെന്ന് വ്യക്തം.

അതെന്താണെന്ന് കൃത്യമായി അറിയാനേ ബാക്കിയുള്ളൂ. കഴിഞ്ഞതവണ ആക്ടിവിസ്റ്റുകള്‍ക്ക് അകമ്പടിയുമായി പോലീസ് മലചവിട്ടുന്നതും നാണംകെട്ട് ഇറങ്ങിയതുമൊക്കെ മാധ്യമങ്ങള്‍ തല്‍സമയം വാര്‍ത്തയാക്കിയിരുന്നു. ഭക്തന്മാര്‍ക്കെതിരെ  പോലീസ് അതിക്രമം കാട്ടുന്നതും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമൊക്കെ ചാനലുകളില്‍ വന്നു. ഇതൊക്കെ ഒഴിവാക്കുകയാകാം ഇപ്പോഴത്തെ വിലക്കിന്റെ ഉദ്ദേശ്യം. 

മാധ്യമധര്‍മ്മത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ മാധ്യമമേഖലയില്‍ സജീവമായി ഉണ്ട് എന്നത് വിസ്മരിക്കാനാവില്ല. ഇത്തരം ചില അനഭിലഷണീയമായ കാര്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ മാധ്യമസ്വാന്ത്ര്യത്തെ ഹനിക്കുന്നതായി വ്യാഖ്യാനിച്ച് ബഹളം വച്ചവരാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍.

മാധ്യമമുതലാളിമാരും, മാധ്യമപ്രവര്‍ത്തക സംഘടനകളുമൊക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളി. എന്നാല്‍ ചരിത്രത്തിലാദ്യമായി മാധ്യമപ്രവര്‍ത്തകരെ ക്ഷേത്രപരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു വിലക്കിയിട്ട് എല്ലാവരും പുലര്‍ത്തുന്ന മൗനം അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വ്യാഖ്യാനിക്കപ്പെടുന്ന മാധ്യമത്തിന്റെ ധര്‍മ്മം പുലരണമെങ്കില്‍ ഇതിനെതിരെ ജനകീയ വികാരം ഉയരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.