Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇടതു സര്‍ക്കാരിന്റെ കോടതി ചലഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2018, 02:51 am IST
in Editorial

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്താനും അയ്യപ്പഭക്തരെ അടിച്ചമര്‍ത്താനും പ്രതികാരബുദ്ധിയോടെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തനിനിറമാണ് സാലറി ചലഞ്ചിന്റെ കാര്യത്തില്‍ പകല്‍പോലെ വ്യക്തമാകുന്നത്. അഭിപ്രായ സമന്വയത്തെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ കാണിക്കുന്ന അനാവശ്യ തിടുക്കത്തിന് സര്‍ക്കാര്‍ കാരണമായി പറയുന്നത് സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണെന്നും, അത് ഒരു നിമിഷംപോലും പാഴാക്കാതെ നടപ്പാക്കണമെന്നുമാണ്. ഇതേ സര്‍ക്കാര്‍ തന്നെയാണ് പ്രളയദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് നിര്‍ബന്ധമായി ശമ്പളം പിടിക്കരുതെന്ന ഹൈക്കോടതി വിധിയും സുപ്രീംകോടതി വിധിയും കാറ്റില്‍പ്പറത്തുന്നത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവരാണല്ലോ ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത്.

സാലറി ചലഞ്ചിനായി പിണറായി വിജയന്റെ സര്‍ക്കാര്‍ പുതുതായി ഇറക്കിയിരിക്കുന്ന സര്‍ക്കുലറും സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുന്നതാണ്. ഉദ്യോഗസ്ഥരെ രണ്ടായി തിരിച്ച് പിരിവ് നടത്താന്‍ ശ്രമിച്ച സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കുകയും, സുപ്രീംകോടതി അത് ശരിവയ്‌ക്കുകയും ചെയ്തതാണ്. ഉദ്യോഗസ്ഥരില്‍നിന്ന് വിസമ്മതപത്രം വാങ്ങരുതെന്നും, നിര്‍ബന്ധപൂര്‍വം ശമ്പളം പിടിക്കരുതെന്നും ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമായിത്തന്നെ പറഞ്ഞതാണ്. ഇതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലെ നിബന്ധനകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പഴയ സര്‍ക്കുലര്‍ പ്രകാരം സമ്മതപത്രം നല്‍കിയവര്‍ ഇനിയും സമ്മതപത്രം നല്‍കേണ്ടെന്നും, പഴയ സമ്മതപത്രം അനുസരിച്ചുള്ള തുക ശമ്പളത്തില്‍ കുറയ്‌ക്കണമെന്നും പുതിയ സര്‍ക്കുലറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത് തികഞ്ഞ കോടതിയലക്ഷ്യമാണ്. കോടതി റദ്ദാക്കിയ സമ്മതപത്രപ്രകാരം പണം പിരിക്കാന്‍ പിണറായി സര്‍ക്കാരിന് ആര് അധികാരം നല്‍കിയെന്ന് വ്യക്തമാവുന്നില്ല.

കേരളത്തെ കശക്കിയെറിഞ്ഞ പ്രളയത്തെ കാശുവാരാനുള്ള അവസരമായാണ് ഇടതുമുന്നണി സര്‍ക്കാര്‍ കാണുന്നത്. ആരില്‍ നിന്ന്, എങ്ങനെയൊക്കെ പണം പിരിക്കാമോ അത് ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ നയം. ഇതിന് സുപ്രീംകോടതി പോലും എതിരു നില്‍ക്കാന്‍ പാടില്ല. നിര്‍ബന്ധ പിരിവ് പാടില്ലെന്ന് കോടതികള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും, ഒരു മാസത്തെ ശമ്പളം നല്‍കാത്തവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അടയ്‌ക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കോടതിവിധിക്ക് വിരുദ്ധമായി ഉദ്യോഗസ്ഥരെ തരംതിരിക്കലും നിര്‍ബന്ധിതമായി ശമ്പളം പിടിക്കലുമാണ്. ശമ്പളമായാലും ദുരിതാശ്വാസ നിധിയായാലും രണ്ടും പണം തന്നെയാണല്ലോ. സര്‍ക്കാരിന്റെ ഈ പണപ്പിരിവിനു പിന്നില്‍ സിപിഎമ്മിന്റെ ധനമോഹം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തം. നവകേരള നിര്‍മിതി എന്നൊക്കെ പറയുന്നത് വെറും പുകമറയാണ്.

പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ചെടുക്കുന്ന പണം സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുമെന്ന് ജനങ്ങള്‍ എങ്ങെന വിശ്വസിക്കുമെന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഇത് സിപിഎമ്മിന്റെ ധനാര്‍ത്തിയെക്കുറിച്ച് അറിയാവുന്ന എല്ലാവരുടെയും സംശയമാണ്. സുപ്രീംകോടതി വിധി തിരിച്ചടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ കോടതിവിധിയെ ധിക്കരിച്ച് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ബഹുഭൂരിപക്ഷം ജീവനക്കാരുെട ശമ്പളവും മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ധിക്കാരത്തിനും പണക്കൊതിക്കുമെതിരെ വീണ്ടും കോടതിയെ സമീപിക്കുകയാണ് ചെയ്യാനുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.