Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നവകേരളമല്ല വേണ്ടത്, തനതു കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:44 am IST
inEditorial

പിറവിയുടെ 62 വര്‍ഷങ്ങള്‍ കടന്നുപോകുന്ന ഘട്ടത്തില്‍ കേരളം രണ്ടു പോരാട്ടങ്ങളുടെ ഭൂമിയാണ്. നാശം വാരിവിതറി കടന്നുപോയ പ്രളയത്തിന്റെ പിടിയില്‍ നിന്നു കരകയറാനുള്ള പോരാട്ടവും പരമ്പരാഗത വിശ്വാസപ്രമാണങ്ങളെ പിടിച്ചുനിര്‍ത്താനുള്ള പോരാട്ടവും. രണ്ടും ജീവല്‍ പ്രശ്നങ്ങള്‍ തന്നെ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനും കേരളത്തെ തളര്‍ത്താനാവില്ലെന്ന തിരിച്ചറിവാണ്, അതിനെ നേരിടാന്‍ നമ്മള്‍ കാണിച്ച ഒത്തൊരുമയും ഇച്ഛാശക്തിയും വഴി ഉരുത്തിരിഞ്ഞത്. പക്ഷേ, ആ ഒത്തൊരുമയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ജാതി ചിന്ത സമൂഹത്തില്‍ കുത്തിവയ്‌ക്കാന്‍ ഭരണതലത്തില്‍ നിന്നു തന്നെയുള്ള ശ്രമങ്ങള്‍, പ്രളയത്തേക്കാള്‍ വലിയ ദുരിതമായി ഇന്നു കേരളത്തിന്റെ മുന്നിലുണ്ട്. സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ നടത്താന്‍ ശ്രമിക്കുന്ന ആചാരലംഘനവും അതുവഴിയുള്ള സാമൂഹിക പ്രശ്നങ്ങളും കേരളത്തെ ലോകശ്രദ്ധയിലെത്തിച്ചിരിക്കുന്നു. 

രണ്ടു കാര്യങ്ങളിലും പുതിയൊരു കേരളപ്പിറവിയാണ് വരാനിരിക്കുന്നത്. നാടിന്റെ ഭൗതികമായ പുനര്‍നിര്‍മാണവും വിശ്വാസത്തേയും പാരമ്പര്യത്തേയും കൈവിടാന്‍ കൂട്ടാക്കാത്ത വിശ്വാസ സമൂഹത്തിന്റെ ദൃഢനിശ്ചയത്തിലൂടെ ഉരുത്തിരിയുന്ന മാനസികമായ പുനരര്‍പ്പണവും. കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് നവകേരള നിര്‍മാണം എന്നാണു സര്‍ക്കാര്‍ പറയുന്നതെങ്കിലും നമുക്കു വേണ്ടതു നവകേരളമാണോ പഴയ കേരളമാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചനാടായിരുന്നു ഇവിടം. പ്രകൃതി ഭംഗിയിലും ജല ലഭ്യതയിലും കാലാവസ്ഥയിലും ഫലഭൂയിഷ്ടിയിലും അസൂയാവഹമായ അവസ്ഥയിലായിരുന്നു ഈ നാട്. കുന്നും പുഴകളും പാടങ്ങളും തീരങ്ങളും പച്ചപ്പുമായിരുന്നു അതിന്റെ മുഖമുദ്ര. അത് ആരും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ഒരുക്കിയതായിരുന്നില്ല. പ്രകൃതി സ്വയം രൂപപ്പെടുത്തിയതായിരുന്നു. വന്‍ പ്രകൃതിദുരന്തങ്ങള്‍ നമുക്ക് അന്യമായിരുന്ന ഒരുകാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദൈവത്തിന്റെ സ്വന്തം നാടായിരുന്നു. എല്ലാം തന്നിരുന്ന ആ നാടിനെ തിരിച്ചറിയാന്‍ കഴിയാതെ പോയിടത്താണ് നമുക്കു പിഴച്ചത്. മണ്ണും മനസ്സും സംസ്‌കാരവും വിദ്യാഭ്യാസവും എല്ലാം കച്ചവടക്കണ്ണിലൂടെ കണ്ട് വഴിതെറ്റി ഏറെ ദൂരം സഞ്ചരിച്ച നമ്മേ പ്രകൃതി തന്നെ തിരിച്ചറിവിന്റെ കടവില്‍ അടുപ്പിച്ചിരിക്കുന്നു. നാശം വിതച്ച പ്രളയത്തിന്റെ ബാക്കി പത്രം അതാണ്. പ്രകൃതി കഴുകിത്തുടച്ചു തിരിച്ചേല്‍പ്പിച്ച ഈ മണ്ണിന് ഇനി ഏതു രൂപഭാവങ്ങള്‍ നല്‍കണമെന്നുള്ള ചിന്ത ദീര്‍ഘവീക്ഷണത്തോടെ തന്നെയായിരിക്കണം. ഇനിയൊരു മഹാദുരന്തം ഭാവി കേരളത്തെ പിടികൂടാത്ത വിധമുള്ളത്. 

മാതൃഭാഷയെ അമൃതഭാഷയായി കാണാന്‍ വേണ്ട തിരിച്ചറിവ് ഇടക്കാലത്തു നമുക്ക് കൈവന്നു എന്നതു സ്വാഗതാര്‍ഹം തന്നെ. മലയാളം പഠിക്കാത്ത കുറെയേറെ തലമുറകള്‍ ഇതിനിടെ കടന്നുപോയി എന്ന സത്യം ബാക്കിനില്‍ക്കുമ്പോഴും, കൈവിട്ടുപോയ മലയാള പഠനം തിരികെപ്പിടിച്ചു നിര്‍ബന്ധ പാഠ്യപദ്ധതിയില്‍പ്പെടുത്തിയതും ഭരണഭാഷ മലയാളമാക്കാനുള്ള ശ്രമവും സ്വത്വത്തെ കൈവിടാതെ പുതിയകാലത്തിലൂടെ സഞ്ചിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെ. ഭരണ രംഗത്ത് ഒഴിച്ചുകൂടാനാവാത്ത അവസരങ്ങളില്‍ ഒഴികെ മലയാളം തന്നെ ഉപയോഗിക്കണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹമാണ്. ഭരണരംഗവുമായി ബന്ധപ്പെട്ട പദങ്ങളടങ്ങിയ ഭരണ മലയാളം ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്ലിക്കേഷനും നൂതന പരീക്ഷണങ്ങളാണ്. പക്ഷേ, സാങ്കേതിക സംവിധാനങ്ങളല്ല നമ്മുടെ മനസ്സാണ് പ്രധാനം. മലയാളിക്കു മലയാളിയാകാനുള്ള മനസ്സ് അവരവര്‍ സ്വയം മനസ്സുവച്ചാലേ സംജാതമാകൂ. മാതൃഭാഷ സംസാരിക്കുന്നത് മാനക്കേടാണെന്ന തോന്നല്‍ നമ്മേയും വരും തലമുറയേയും നാടിന്റെ ഗൃഹാതുരത്വത്തില്‍ നിന്നുതന്നെ അകറ്റും. അതിനെ മറികടക്കാന്‍, അസ്തിത്വവും മാറ്റങ്ങളും കൈകോര്‍ത്തു നീങ്ങുന്ന വിദ്യാഭ്യാസമാണ് നമ്മുടെ തലമുറകള്‍ക്കു വേണ്ടത്. പ്രാരംഭ വിദ്യാഭ്യാസം മുതലേ അതിനുള്ള വിത്ത് പാകണം. മാറുന്ന സാങ്കേതിക ലോകത്തിനൊപ്പം കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനൊപ്പം സ്വന്തം ഭാഷയുടെ മാതൃവാല്‍സല്യവും അവര്‍ക്കു ലഭ്യമാക്കണം. ഇനിയൊരു തലമുറ നമ്മുടെ സംസ്‌കാരത്തേയും പൈതൃകത്തേയും വിശ്വാസങ്ങളേയും അവഹേളിക്കാതിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.