Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധികാരഗര്‍വിന്റെ ഫാസിസ്റ്റ് മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 03:56 am IST
in Editorial

ദേവസ്വം ബോര്‍ഡിനെ തൊഴുത്തില്‍ക്കെട്ടാനാണിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിത നീക്കം. ഫലത്തില്‍, അതു നടന്നുകഴിഞ്ഞു എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നതും. അങ്ങനെയങ്ങു കെട്ടാന്‍ സാധിക്കുമോ, അതിനൊക്കെ ചില ചിട്ടവട്ടങ്ങളില്ലേ എന്നൊക്കെ സംശയിക്കുന്നവരാണ് ചരിത്രവും ചട്ടവും സംബന്ധിച്ചു വിവരമുള്ള പലരും. പക്ഷേ, താന്‍ പറയുന്നതിനപ്പുറം ഒരു ചട്ടവും ചരിത്രവുമില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ബോര്‍ഡ് ആ നിലയിലാണെങ്കില്‍ ശബരിമല ക്ഷേത്രവും തന്ത്രിയും ക്ഷേത്രേശന്‍മാരായ പന്തളം കൊട്ടാരവും അതിനുകീഴിലേ വരൂ എന്നും മുഖ്യന് ഉറപ്പുണ്ട്. അതായത് ശബരിമല സംബന്ധിച്ച് എന്തു തീരുമാനിക്കാനും നടപ്പാക്കാനും തനിക്ക് അധികാരമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അപ്രഖ്യാപിത നിലപാട്. തിരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡ് പ്രസിഡന്റ് പോലും അതിനനുസരിച്ചുവേണം നില്‍ക്കാന്‍. ദേവസ്വം മന്ത്രിയോ ദേവസ്വംബോര്‍ഡ് പ്രസിഡന്റോ പറയുന്നത് മുഖ്യമന്ത്രിയുടെ ഒരു കണ്ണുരുട്ടലില്‍ തകിടം മറിയുമെങ്കില്‍ ബോര്‍ഡിന്റെ സ്വയംഭരണാവകാശത്തിന് എന്താണ് പ്രസക്തി?   

ദേവസ്വങ്ങളേയും വിശ്വാസത്തേയും ആചാരങ്ങളേയും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ദേവസ്വം ബോര്‍ഡ്, മാറിമാറി വരുന്ന ഭരണകക്ഷികളുടെ ഇച്ഛയ്‌ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നൊരു സംവിധാനമായി മാറുന്നത് ഹൈന്ദവ ജനതയെ ആശങ്കാകുലരാക്കുന്നെങ്കില്‍ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അതിനപ്പുറം, ബോര്‍ഡും മന്ത്രിയും മന്ത്രിസഭയും ഉണ്ടെങ്കിലും ഞാന്‍ പറയുന്നതു മാത്രമാണ് പ്രമാണം എന്ന ഈ നിലപാടല്ലേ യഥാര്‍ഥ ഫാസിസം? ഊണിലും ഉറക്കത്തിലും, ഫാസിസത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നവര്‍ തന്നെയാണ് ഇതു നടപ്പാക്കുന്നത്. അതും ഹിന്ദുക്കള്‍ വൈകാരികമായി ഏറ്റെടുത്തിരിക്കുന്ന ഒരു വിഷയത്തില്‍. മുഖ്യന്ത്രി നടപ്പാക്കാന്‍ പോകുന്നതു സുപ്രീം കോടതി വിധിയോ മന്ത്രിസഭയുടെ നയമോ അല്ല സ്വന്തം താത്പര്യവും പിടിവാശിയും മാത്രമാണെന്നതിന് ഇതിലപ്പുറം എന്താണു തെളിവുവേണ്ടത്?

ഒരാള്‍ പറഞ്ഞതുകൊണ്ടുമാത്രം സത്യം സത്യമല്ലാതാവില്ല എന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രി ഒഴികെ എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധം തുറന്ന പുസ്തകമായി മുന്നിലുണ്ട്. അതു കഴിഞ്ഞദിവസം പന്തളം കൊട്ടാരത്തിലെ ഇന്നത്തെ തലമുറ വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിലെ ആചാരങ്ങള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡോ, ബോര്‍ഡിനെ നിലയ്‌ക്ക് നിര്‍ത്താനിറങ്ങിയ മുഖ്യമന്ത്രിയോ അല്ല അവസാന വാക്കെന്നും അതിനുള്ള അവകാശം ക്ഷേത്രേശന്‍മാരായ പന്തളം കൊട്ടാരത്തിനും തന്ത്രിക്കുമാണെന്നും കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ പറഞ്ഞു.

ക്ഷേത്രം ഭക്തരുടേതാണെന്നും പന്തളം കൊട്ടാരവും അയ്യപ്പനും തമ്മിലുള്ളതു പിതൃപുത്രബന്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. കരാര്‍പ്രകാരം ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുത്തിട്ടുള്ളത് ആചാരങ്ങള്‍ നടപ്പാക്കാനുള്ള ചുമതല മാത്രം. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഭക്തരുടെ വികാരം ഉള്‍ക്കൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. ഒരേ വിഷയത്തില്‍ നിലപാടു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും കൊട്ടാരം പ്രതിനിധികളും ഉപയോഗിച്ച ഭാഷയിലെ വ്യത്യാസം തന്നെ നമ്മോടു പലതും സംവദിക്കുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ വാക്കില്‍പ്പോലും മാന്യത വേണ്ട എന്ന നിലയിലേയ്‌ക്കു നമ്മുടെ ഭരണസംവിധാനം തരംതാണിരിക്കുന്നു. 

തെറ്റുകളും നുണകളും ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് സത്യമായി മാറും എന്ന കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍. ശബരിമലയില്‍ 1991നു മുന്‍പ് യുവതികള്‍ പ്രവേശിക്കാറുണ്ടായിരുന്നു എന്ന വാദം അദ്ദേഹം തുടരെ ആവര്‍ത്തിക്കുകയാണ്. ഇതുസംബന്ധിച്ച ഒരു കോടതിവിധി അന്ന് വന്നിരുന്നു എന്നത് സത്യമാണെങ്കിലും അത് നിലവിലുള്ള ആചാരത്തെ സംരക്ഷിക്കണമെന്നും ആചാരലംഘനം നടത്തിയവരെ ശിക്ഷക്കണമെന്നുമുള്ള ഒരു പരാതിയേത്തുടര്‍ന്നായിരുന്നു.

നൂറ്റാണ്ടുകളായി നിലനിന്നുവന്ന ആചാരത്തേയാണ് നുണ ആവര്‍ത്തിച്ച് തിരുത്തിയെഴുതാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. രണ്ടു നൂറ്റാണ്ടു മുന്‍പത്തെ രേഖകള്‍തന്നെയുണ്ട് ഈ ആചാരത്തിന്റെ ചരിത്രം തെളിയിക്കാന്‍. 200 വര്‍ഷം മുന്‍പും ഇതേ ആചാരം നിലനിന്നിരുന്നു എന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ ഒരു സര്‍വെ സംബന്ധിച്ച രേഖ വ്യക്തമാക്കുന്നുണ്ട്. സ്വന്തം നിലപാടുകള്‍ക്കപ്പുറം ഒന്നും അംഗീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ക്ക് അതൊന്നും ബാധകമല്ലെന്നു മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.