Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രി തലമറന്ന് എണ്ണ തേക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:36 am IST
inEditorial

പിണറായി വിജയന്‍ ഇന്ന് വെറുമൊരു രാഷ്‌ട്രീയ നേതാവല്ല. എല്ലാവര്‍ക്കും തുല്യനീതി ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തകേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ ഭരണഘടനയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നുകൂടി സത്യപ്രതിജ്ഞയില്‍ പ്രത്യേകം പറയുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശരാജ്യത്തുപോയി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ കടുത്ത ഭരണഘടനാലംഘനാണ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമല്ല പ്രവാസി മലയാളികളെ കലാപത്തിന് പ്രേരിപ്പിക്കുകകൂടിയാണ് പിണറായി വിജയന്‍ നടത്തിയിട്ടുള്ളത്. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ആക്ഷേപിച്ചിരിക്കുന്നു. അതിന് മുഖ്യമന്ത്രി പറയുന്ന വാദങ്ങള്‍ ബാലിശവും അസംബന്ധവുമാണ്. നിരവധി വിദേശ രാജ്യങ്ങള്‍ പ്രളയത്തെത്തുടര്‍ന്ന് സഹായം വാഗ്ദാനം ചെയ്‌തെന്നും അത് സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്നും പറയുന്നു. ഏത് രാഷ്‌ട്രമാണ് സഹായവാഗ്ദാനം നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുന്നില്ല. അതുപോലെ മന്ത്രിമാര്‍ക്ക് വിദേശത്തുപോയി പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടില്ലത്രെ. മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശത്തുപോയി പിരിവ് നടത്തുന്ന സാഹചര്യം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?

പ്രളയത്തെത്തുടര്‍ന്ന് കേന്ദ്രം സ്വീകരിച്ച നിലപാടിനെ പുകഴ്‌ത്താന്‍ മുഖ്യമന്ത്രി നിരവധി അവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തെ പുനസൃഷ്ടിക്കാന്‍ തുക എത്രയായാലും ചെലവാക്കാന്‍ കേന്ദ്രം തയ്യാറാണെന്നും വ്യക്തമാക്കിയതുമാണ്. എന്നാല്‍ യഥാര്‍ത്ഥ കണക്കും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കേരളം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മുമ്പൊരുകാലത്തും പ്രതികരിക്കാത്തവിധമാണ് കേന്ദ്രം കേരളത്തെ സഹായിക്കാന്‍ തയ്യാറായത്. ആഭ്യന്തരമന്ത്രിമാരും പ്രധാനമന്ത്രി നേരിട്ടും കേരളത്തിലെത്തി.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ ഒരുമയാണ് മഹാദുരന്തം നേരിടാന്‍ കരുത്തായതെന്ന് മുഖ്യമന്ത്രി ആവേശത്തോടെ പറയുകയും ചെയ്തു. ഈ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാല്‍ ഏതു പ്രതിസന്ധിയും നേരിടാനും വികസനക്കുതിപ്പുണ്ടാക്കാനുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച രീതിയില്‍ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ്. തെലങ്കാന -25 കോടി, മഹാരാഷ്‌ട്ര- 20 കോടി, ഉത്തര്‍പ്രദേശ് -15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 കോടി വീതം, തമിഴ്നാടും ഒഡിഷയും അഞ്ചുകോടി വീതം, ചത്തീസ്ഗഡ് മൂന്നുകോടിയും ഏഴുകോടിയും ധാന്യവും എന്നിങ്ങനെയാണ് സഹായം ലഭിച്ചത്. മൊത്തം 15000 കോടിയോളം രൂപയുടെ സഹായം കേരളത്തിലേക്ക് പ്രവഹിച്ചു.

അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. 

കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളും പാലങ്ങളും വീടുകളും നിര്‍മ്മിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതാണ്. കൃഷിയുടെ നഷ്ടവും പരിഹരിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ അതൊന്നും വേണ്ട. എല്ലാത്തിന്റെയും പണം നേരിട്ട് വേണമെന്ന നിര്‍ബന്ധത്തിലാണ് കേരളം. അതിന്റെ ലക്ഷ്യം വേറെയാണ്. അത് പിന്നീട് വ്യക്തമാകും. കേന്ദ്രത്തിന്റെ ഉദാരസമീപനത്തെ പുറംകാലുകൊണ്ട് തട്ടി വിദേശത്തുപോയി കേന്ദ്രവിരുദ്ധ പ്രസംഗം നടത്തുന്നത് തലമറന്ന് എണ്ണ തേക്കലാണ്. അത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പണിയല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.