Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിഎഫ് പെന്‍ഷന്‍ വിധി ആശ്വാസമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 04:20 am IST
inEditorial

തൊഴിലാളിയുടെ പ്രവൃത്തിയുടെ ഫലമാണ് താന്‍ കൊയ്‌തെടുക്കുന്ന ലാഭമെന്ന ചിന്ത ബഹുഭൂരിപക്ഷം മുതലാളിമാര്‍ക്കും ഇല്ലെന്നത് ലോകവ്യാപകമായ നിലപാടാണ്. ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ പ്രതികാര നടപടികള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രയോഗിക്കുക. യൗവനകാലത്തെ ജോലിക്കു ശേഷം ജീവിതത്തിന്റെ സായന്തനത്തില്‍ ആശ്രയമറ്റുപോകുന്നവരെ സംരക്ഷിക്കാനായി പദ്ധതികളും നടപടികളും ഉണ്ടെങ്കിലും മാനുഷികമായ രീതികള്‍ നടപ്പാക്കുന്നതില്‍ ഉണ്ടാവുന്നില്ലെന്നത് പകല്‍പോലെ വ്യക്തം. സാമൂഹിക സുരക്ഷാ മേഖലയില്‍ കൈത്താങ്ങാവുന്ന പിഎഫ് പെന്‍ഷന്‍ പദ്ധതി പോലും അത്രയേറെ ആകര്‍ഷകമല്ലെന്നതോ പോകട്ടെ ദയനീയമായ അവസ്ഥയിലുമാണ്. ലക്ഷക്കണക്കായ പിഎഫ് പെന്‍ഷന്‍കാര്‍ തുച്ഛമായ സംഖ്യ വാങ്ങി തൃപ്തിപ്പെട്ടുകഴിയുകയാണ്.

അത്തരക്കാര്‍ക്ക് തികച്ചും ആശ്വാസപ്രദമായ ഒരു വിധിയാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായത്. എത്ര ശമ്പളം വാങ്ങിയാലും ചുരുങ്ങിയ പെന്‍ഷന്‍ ലഭ്യമാവുന്ന തരത്തില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വെച്ച വ്യവസ്ഥകളാണ് കോടതി റദ്ദാക്കിയത്. 2014 ലെ ചട്ടഭേദഗതി വഴിയാണ് തൊഴിലാളികള്‍ക്ക് ദ്രോഹമായ തരത്തില്‍ കാര്യങ്ങള്‍ എത്തിയത്. ഇത് കോടതി ദൂരെയെറിഞ്ഞു. അതോടൊപ്പം തന്നെ യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് പി എഫ് പെന്‍ഷന്‍ വിഹിതം നല്‍കാനുള്ള ഓപ്ഷന് അവസരം നിഷേധിച്ച നടപടിയും റദ്ദാക്കി. ഇപിഎഫ് സ്‌കീം പ്രകാരം തൊഴിലാളികള്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ അര്‍ഹതയുണ്ടെന്നും ഇതിന് പ്രത്യേക തീയതി നിഷ്‌കര്‍ഷിക്കേണ്ടെന്നും കോടതി വ്യക്തമാക്കി. തികച്ചും സാമൂഹികസുരക്ഷാ നീതിയെ മുന്‍ നിര്‍ത്തിയുള്ള വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്ന് വ്യക്തം.

ലക്ഷക്കണക്കിന് രൂപ അവകാശികളില്ലാതെ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ കെട്ടിക്കിടക്കുമ്പോഴും തൊടുന്യായം പറഞ്ഞു നിയമത്തിന്റെ നൂലാമാലകള്‍ കുടൂതല്‍ സങ്കീര്‍ണമാക്കിയും പിഎഫ് ഓര്‍ഗനൈസേഷന്‍ നടത്തിയ വഴിവിട്ട കളികള്‍ക്കാണ് കോടതി തടയിട്ടത്. ഹൈക്കോടതിയുടെ ഉത്തരവു മൂലം രാജ്യത്തൊട്ടാകെയുള്ള പി എഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം ലഭിച്ചിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ്. മരുന്നിനുപോലും തികയാത്ത പെന്‍ഷന്‍ പണം ഉപയോഗിച്ച് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നവരെ സംബന്ധിച്ച് ദൈവഹിതം നടപ്പായെന്നു പറയുന്നതാവും നന്ന്. പി എഫ് പെന്‍ഷന്‍ ഫണ്ട് കുറഞ്ഞുപോവുമെന്ന ആശങ്കയില്‍ പെന്‍ഷന്‍കാരന്റെ വായിലെ അപ്പം മോഷ്ടിക്കുന്നത് ശരിയല്ലെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുമ്പോള്‍ നിരാശ്രയരായ പെന്‍ഷന്‍കാര്‍ക്ക് അറിയാതെ കൈത്താങ്ങ് കിട്ടുകയാണ്. 

അര്‍ഹിക്കുന്ന രീതിയില്‍ പെന്‍ഷന്‍ കൊടുക്കേണ്ട ബാധ്യതയുള്ള ഏജന്‍സികള്‍ അത് തടയുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത് പ്രാകൃതം എന്നേ പറഞ്ഞുകൂടൂ. കോടതി നാല് വ്യവസ്ഥകള്‍ റദ്ദാക്കുമ്പോള്‍ ഫലത്തില്‍ സംഭവിക്കുന്നത് പിഎഫ് നിയമത്തിന് മാനുഷിക മുഖം കൈവരുന്നു എന്നതാണ്. ഓരോരുത്തരുടെയും സമര്‍പ്പിത സേവനത്തെ മറന്നുകൊണ്ടുള്ള ചട്ടങ്ങളും ഭേദഗതികളും വഴി പ്രാകൃതത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ് പിഎഫ് ഓര്‍ഗനൈസേഷന്‍ കാലാകാലങ്ങളില്‍ നടത്തിക്കൊണ്ടിരുന്നത്. ഇനി ഏതായാലും അത് നടപ്പില്ല എന്നു വന്നിരിക്കുന്നു. 

1995 ല്‍ പ്രാബല്യത്തില്‍ വന്ന എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതി പ്രകാരം 23 വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍കാര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല എന്ന സങ്കടത്തിനാണ് പരിഹാരമുണ്ടായിരിക്കുന്നത്. ഇപിഎഫ് പെന്‍ഷന്‍ കേസിലെ കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇപിഎഫ് പുതിയ വിജ്ഞാപനം ഇറക്കുന്നതോടെ നിലവില്‍ തുച്ഛമായ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നല്ല വര്‍ധനവിലുള്ള ആനുകൂല്യം കിട്ടും. അത് ഏതെങ്കിലും വിധത്തില്‍ വൈകിപ്പിക്കാന്‍ ചരടുവലികള്‍ ഉണ്ടാവുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. തൊഴിലാളി ദ്രോഹനടപടികള്‍ സ്വീകരിക്കാന്‍ വിമുഖതയുള്ള കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ഥതയോടെ രംഗത്തുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ ആശ്വാസപ്പുഞ്ചിരി വിരിയുന്നത് കാണാനാവുമല്ലോ അവരും ആഗ്രഹിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.