Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഏത് പിരിവിനും പരിധി വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2018, 02:55 am IST
inEditorial

തൊട്ടതിനും തൊടുന്നതിനുമെല്ലാം പിരിവ്. കേരളത്തില്‍ അത് ശീലമായി മാറിയിരിക്കുന്നു. പിരിവുകാരെ പേടിച്ച് ചിലപ്പോള്‍ നാടുവിടുന്നവര്‍ പോലും കേരളത്തിലുണ്ട്. രസീത് ഇല്ലാതെയും രസീത് നല്‍കിയും മാത്രമല്ല കേരളത്തിലെ പിരിവ്. കയ്യും കണക്കുമില്ലാതെ ബക്കറ്റ് കാട്ടി പിരിക്കുന്ന സമ്പ്രദായവും ചിലരെങ്കിലും പതിവാക്കിയിരിക്കുന്നു. പത്തും പതിനഞ്ചും കോടിവരെ ബക്കറ്റ് പിരിവിലൂടെ കിട്ടി എന്ന് അഭിമാനിക്കുന്നവരുണ്ട്. അതില്‍ ചിലതെങ്കിലും കള്ളപ്പണം വെളുപ്പിക്കാനുള്ളതാണ്. അടുത്തിടെ എറണാകുളത്ത് വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് പിരിച്ചത് 3.10 കോടിയാണ്. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ക്ക് അതില്‍ ഒരുപങ്ക് നല്‍കിയേക്കാം. ബാക്കി എങ്ങോട്ടു പോകുന്നു എന്നതിന്റെ വിവരം വിവാദത്തിലൂടെ പിന്നീട് വെളിപ്പെട്ടേക്കാം. വ്യക്തികളും സംഘടനകളും പിരിവു നടത്തുന്നതും ധൂര്‍ത്തടിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ സര്‍ക്കാര്‍ തന്നെ കൊള്ളപ്പിരിവുകാരായാലോ? അതിലേക്കാണ് ഹൈക്കോടതി വിരല്‍ചൂണ്ടിയത്. പ്രളയനഷ്ടം നികത്താനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന സാലറി ചലഞ്ചാണ് ചോദ്യം ചെയ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഉത്തരവിനോടു സഹകരിക്കാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥയെയാണ്  ഹൈക്കോടതി സ്റ്റേ ചെയ്ത്. 

കേരള എന്‍ജിഒ സംഘ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സാലറി ചലഞ്ചിനെതിരെ ഹര്‍ജിക്കാര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി) ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിവാദ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ട്രൈബ്യൂണല്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് അവര്‍ അപ്പീല്‍ നല്‍കിയത്. സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹര്‍ജിയില്‍ കക്ഷി ചേരാനെത്തിയ എന്‍ജിഒ യൂണിയനെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഹര്‍ജിയിലെ ആരോപണങ്ങള്‍ അവാസ്തവമാണെന്നും പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സാലറി ചലഞ്ച് നടപ്പാക്കുന്നതെന്നുമായിരുന്നു എന്‍ജിഒ യൂണിയന്റെ വാദം. നിങ്ങള്‍ക്ക് സംഭാവന നല്‍കണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതെന്തിനാണെന്നും ഹൈക്കോടതി വാക്കാല്‍ ചോദിക്കുകയും ചെയ്തു. എന്‍ജിഒ യൂണിയന്‍ ജീവനക്കാരോടൊപ്പമല്ല, സര്‍ക്കാരിന്റെ ഭാഗമാണെന്ന ആരോപണം കോടതിയിലും ബോധ്യപ്പെട്ടു. ട്രൈബ്യൂണല്‍ ഹര്‍ജി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും അല്ലെങ്കില്‍ ഇടക്കാല ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. ശമ്പളം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത ജീവനക്കാര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ നിര്‍ബന്ധിത പിരിവിന്റെ സ്വഭാവത്തിലുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി. ജീവനക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇഷ്ടാനുസരണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വിധി തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തതിലൂടെ നിര്‍ബന്ധപിരിവ് പറ്റില്ലെന്ന നിലപാടാണ് വ്യക്തമായത്. 

വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ സംഭാവന നല്‍കാന്‍ തയാറല്ലാത്ത ജീവനക്കാരെ കുറ്റക്കാരായി ചിത്രീകരിക്കുന്നതാണെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വിസമ്മതപത്രം, പല കാരണങ്ങളാല്‍ ശമ്പളം നല്‍കാനാവാത്ത ജീവനക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും. നിര്‍ബന്ധിത പിരിവ് നടത്തുന്നില്ലെന്നും ഇതുറപ്പാക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. അങ്ങനെയെങ്കില്‍ വിസമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കുമോയെന്ന് കോടതി ആരാഞ്ഞു. ഇവരുടെ ശമ്പളം തവണ വ്യവസ്ഥയില്‍ പിടിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ പല കാരണങ്ങളാല്‍ ശമ്പളം നല്‍കാനാവാത്തവരില്‍ നിന്ന് വിസമ്മതപത്രം തേടുന്നത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. ആത്മാഭിമാനമില്ലാതെ ജീവിക്കേണ്ടി വരുന്നതിനേക്കാള്‍ നല്ലത് ആയിരം തവണ മരിക്കുന്നതാണെന്ന ഫ്രഞ്ച് തത്ത്വചിന്തകന്റെ വാക്കുകള്‍ കോടതി ഉദ്ധരിച്ചതും ശ്രദ്ധേയമാണ്. പ്രളയത്തിന്റെ യഥാര്‍ത്ഥ നഷ്ടം ഇനിയും സര്‍ക്കാരിന് തിട്ടപ്പെടുത്താനായിട്ടില്ല. കേന്ദ്രത്തിന് ഒരുകണക്ക് ലോകബാങ്കിന് നല്‍കുന്നത് മറ്റൊന്ന് പൊതുവില്‍ പറയുന്നത് വേറെ ചിലത്. ധനസഹായം എത്രയാണെങ്കിലും നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. വിദേശത്തുപോയി മന്ത്രിമാര്‍ പിരിവെടുക്കുന്നു. ദുരന്തത്തിന്റെ മറവില്‍ പാഴ്‌ചെലവും ധൂര്‍ത്തും മൂലം കാലിയായ ഖജനാവിനെ രക്ഷപ്പെടുത്താനുള്ള ആര്‍ത്തിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇതിനോട് ജീവനക്കാര്‍ വിയോജിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താവില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

പുതിയ വാര്‍ത്തകള്‍

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.