Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഈ ധനകാര്യ മന്ത്രി ജനങ്ങള്‍ക്ക് ഭാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2018, 02:46 am IST
in Editorial

ജനവിരുദ്ധ പക്ഷത്താണ് തങ്ങളെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചതനുസരിച്ച് സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം ഇപ്പോഴത്തെ നിലയ്‌ക്ക് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഒന്നര രൂപ വീതം കുറച്ച കേന്ദ്രസര്‍ക്കാര്‍,  എണ്ണക്കമ്പനികളോടും ലിറ്ററിന് ഒരു രൂപ വീതം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഒരു ലിറ്ററിന് രണ്ടര രൂപയാണ് പെട്രോള്‍-ഡീസല്‍ വിലകളില്‍ കുറവുണ്ടാവുക. ഇതിനുപുറമെ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഭൂരിഭാഗം സംസ്ഥാനങ്ങളും രണ്ടര രൂപ നികുതി കുറച്ചതോടെ അഞ്ച് രൂപയുടെ വിലക്കുറവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ ആനുകൂല്യം കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കില്ലെന്ന വാശിയിലാണ് പിണറായി സര്‍ക്കാരും ധനമന്ത്രി ഐസക്കും.

അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക് വില വര്‍ധിച്ചതും, ചില രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതും, അമേരിക്കയുടെ ചില ഇടപെടലുകളുമാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണം. ഇത് കുറെക്കാലമായി തുടരുന്ന പ്രവണതയുമാണ്. വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിന് പങ്കൊന്നുമില്ല. എന്നിട്ടും ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ തരംതാണ വിധത്തിലുള്ള കുപ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ചെയ്തത്. ഒന്നിനുപുറകേ ഒന്നായി ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന കേന്ദ്രസര്‍ക്കാരിനെ എങ്ങനെയും കരിതേച്ചുകാണിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കുകയായിരുന്നു.

ഈ സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനാണ് പ്രധാനമന്ത്രി മോദി നേതൃത്വം നല്‍കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍നിന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് നടന്നത്. എന്നാല്‍  കര്‍ഷകരുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയ കേന്ദ്രസര്‍ക്കാര്‍, അവരുന്നയിച്ച എല്ലാ ആവശ്യങ്ങളും ഒട്ടും വൈകാതെ അംഗീകരിക്കുകയാണുണ്ടായത്. നിത്യോപയോഗ സാധനങ്ങളടക്കം വില വര്‍ധനയ്‌ക്ക് ഇടയാകുന്നത് കണക്കിലെടുത്ത് ഇന്ധന വില കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടികളെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഗണ്യമായ തോതില്‍ വില വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി നടത്തിയത്.

എക്‌സൈസ് തീരുവയിനത്തില്‍ 21,000 കോടിയുടെ നഷ്ടം സഹിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്. ഈ ചുവടുപിടിച്ചാണ് മഹാരാഷ്‌ട്ര, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, അസം, മധ്യപ്രദേശ്, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ വിലകുറച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണിവ. ഈ രീതി പിന്തുടരാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന പശ്ചിമബംഗാളിലെയും ആന്ധ്രാപ്രദേശിലെയും മറ്റും സര്‍ക്കാരുകള്‍ വിലകുറയ്‌ക്കില്ലെന്ന നിലപാടെടുത്തിരിക്കുകയാണ്. ജനങ്ങളെ കരുതിക്കൂട്ടി ദ്രോഹിക്കുന്ന നടപടിയാണിത്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ട്രാക്ക് റെക്കോര്‍ഡ് കുപ്രസിദ്ധമാണ്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക-വികസന നടപടികളെ എങ്ങനെയൊക്കെ അട്ടിമറിക്കാമെന്ന് ഗവേഷണം നടത്തുന്ന ഐസക്ക് അന്ധമായ രാഷ്‌ട്രീയ വിരോധം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ദിവസം ചെല്ലുന്തോറും ഈ മന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ധനമന്ത്രിയെ ഇങ്ങനെ കയറൂരിവിടുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു
Football

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

Football

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

Football

ഹെയ്തി ബോയ്, കാനഡ സ്‌കോറര്‍ ജോനാഥന്‍ ഡേവിഡ്

പരിക്കേറ്റ് വേദനകൊണ്ട് പുളയുന്ന കനേഡിയന്‍ താരം ഇസ്മയില്‍ കോനെ
Football

കോനെയുടെ കാലൊടിച്ച ടാക്കിള്‍; ഖത്തര്‍ താരത്തിന്റെ ഫൗളില്‍ കനേഡിയന്‍ താരത്തിന് ഗുരുതര പരിക്ക്

Football

ഗോളില്‍ ആറാടി കാനഡ; ഖത്തറിനെ ആറ് ഗോളിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ദക്ഷിണാഫ്രിക്കയ്ക്കായി ഗോള്‍ നേടിയ മൊകീന

ഫിഫ ലോകകപ്പ് 2026: ദക്ഷിണാഫ്രിക്ക -ചെക്ക് സമാസമം പ്രതീക്ഷ

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.