Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഇല്ലായ്‌മപാടി പിരിക്കാന്‍ ഇനി വിദേശത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2018, 01:08 am IST
inEditorial

ബക്കറ്റ് പിരിവും സാലറി ചലഞ്ചും വീടുകയറിപ്പിരിവും കഴിഞ്ഞു. പ്രളയാനന്തര നവകേരള നിര്‍മ്മിതിക്കായുള്ള പിരിവ് കേരളത്തില്‍ ഏതാണ്ടു ശരിയാക്കി. വിദേശരാജ്യങ്ങളില്‍ പോയി പിരിച്ചു ശരിയാക്കാനായി മന്ത്രിമാര്‍ കൂട്ടത്തോടെ മറുനാടുകളിലേക്കു പറക്കാനൊരുങ്ങുകയാണ്. 17-ാം തീയതി മുതല്‍ 21 വരെയാണു പറന്നു പിരിക്കല്‍. ഗള്‍ഫ് നാടുകളിലേയ്‌ക്കും ഓസ്ട്രേലിയയിലേയ്‌ക്കും ന്യൂസിലന്‍ഡിലേയ്‌ക്കും ജര്‍മ്മനിയിലേയ്‌ക്കും അമേരിക്കയിലേയ്‌ക്കും ഒക്കെ യാത്രയുണ്ട്. സെക്രട്ടേറിയറ്റ് അടച്ചുപൂട്ടേണ്ടെന്നു കരുതിയാകും മൂന്നു മന്ത്രിമാരെ നാട്ടില്‍ത്തന്നെ നിര്‍ത്തും. പ്രളയക്കെടുതിക്കിടെ ജര്‍മ്മനിക്കു പോയി വിവാദം സൃഷ്ടിച്ച കെ.രാജുവിനു പുറമെ കെ.കെ. ഷൈലജ, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കു ടിക്കറ്റ് നല്‍കിയിട്ടില്ല. ഇവര്‍ക്ക് എന്താണ് അയോഗ്യത എന്നു വ്യക്തമാക്കിയിട്ടുമില്ല. പോകുന്നവരുടെ യോഗ്യതയും വ്യക്തമല്ല. ഏതായാലും ലക്ഷ്യം പണ സമാഹരണം തന്നെ. 

അത് എന്തായാലും ശരി, കേരളം ദാരിദ്ര്യത്തില്‍ മുങ്ങി എന്ന പരസ്യ പ്രഖ്യാപനമായിരിക്കും ഇതിന്റെ ഫലം. ആ സന്ദേശം വിദേശത്തെ മലയാളികളിലേയ്‌ക്കു മാത്രമല്ല വിദേശികളിലേയ്‌ക്കും ചെന്നെത്തും. അതു കേരളത്തിന് എത്രമാത്രം പ്രയോജനപ്പെടും എന്നും ഭാവിയിലേയ്‌ക്ക് അത് എങ്ങനെ ബാധിക്കും എന്നും ചിന്തിക്കുകകൂടി ചെയ്യുന്നതു നന്നായിരിക്കും. വിദേശ രാജ്യങ്ങളുടെ മുന്നില്‍ കേരളം പാപ്പരായ ഒരു ഭൂപ്രദേശമായി മാറും. ഇത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് വിനോദസഞ്ചാര മേഖലയെയായിരിക്കും. കേരളം വലിയ പ്രോജക്ട് ആയി വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗഹിക്കുന്നൊരു മേഖലയാണ് വിനോദസഞ്ചാരം. അതിനു സാധ്യത ഏറെ ഉണ്ടെന്നതു സത്യവുമാണ്. പ്രകൃതി സൗന്ദര്യമാണ് ഇക്കാര്യത്തില്‍ കേരളത്തിന് ഏറ്റവും വലിയ മുതല്‍ക്കൂട്ട്. അതിന്റെ കടയ്‌ക്കലെ കത്തിയായിരിക്കും ഈ പ്രചാരണം. പ്രകൃതി കശക്കിയെറിഞ്ഞ്, തകര്‍ന്നു താറുമാറായിക്കിടക്കുന്ന സ്ഥലമായി കേരളം വിശേഷിപ്പിക്കപ്പെടും. വിദേശികളുടെ ഇങ്ങോട്ടുള്ള വരവു കുറയാന്‍ അതു തന്നെമതി കാരണം. 

സഹായം ചോദിച്ചു മുഖ്യമന്ത്രിയടക്കം മറു നാടുകളില്‍ പിരിവിനിറങ്ങുന്നതു സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്‌ക്കു ദോഷമുണ്ടാക്കുകയും ചെയ്യും. ചില ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ പിടിച്ചുനില്‍ക്കാനും പട്ടിണി മാറ്റാനും മറ്റുള്ളവര്‍ക്കു മുന്നില്‍ കൈ നീട്ടുന്നൊരു ജനതയായി കേരളത്തിലെ ജനങ്ങളെ ചിത്രീകരിക്കണോ? കരുത്തുറ്റൊരു രാജ്യത്തെ കരുത്തുറ്റൊരു ജനവിഭാഗമെന്ന് അഭിമാനം കൊള്ളുന്നവരാണു നമ്മള്‍ മലയാളികള്‍. ദുരന്തം നേരിടാന്‍ കാണിച്ച ധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയുംവഴി നാമത് തെളിയിക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളും ഒപ്പത്തിനൊപ്പം നിന്നു സഹകരിച്ചു. ദുരന്തകാലത്തെ അതിജീവിക്കാന്‍ ആവശ്യമായതിലധികം സഹായങ്ങള്‍ ലഭ്യമാവുകയും ചെയ്തു. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും എല്ലാവരും സര്‍വാത്മനാ കൂടെയുണ്ടാവുകയും ചെയ്യും. 

എന്തിനും കൈമെയ് മറന്നു സഹായിക്കാന്‍ സന്മനസ്സുള്ളൊരു കേന്ദ്രസര്‍ക്കാര്‍ നമുക്കുണ്ട്. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അതു ലഭ്യമാക്കിയിട്ടുമുണ്ട്. പുനര്‍നിര്‍മ്മാണത്തിനു പ്രധാനമായും പദ്ധതികളാണു വേണ്ടത്. റോഡുകള്‍, വീടുകള്‍, പാലങ്ങള്‍ അങ്ങനെ പലതും പുനര്‍നിര്‍മ്മിക്കണം. പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചാല്‍ അതിനൊക്കെ പണം അനുവദിക്കാമെന്നു കേന്ദ്രം പറഞ്ഞിട്ടുമുണ്ട്. പിന്നെന്തിന് ഈ മുഖ്യനും മന്ത്രിമാരും വിദേശങ്ങളില്‍ പോയി കൈനീട്ടുന്നു എന്നതു പിടികിട്ടാത്ത കാര്യമാണ്. ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്നൊരു രാജ്യമാണ് ഇന്നത്തെ ഇന്ത്യ. ആ മതിപ്പ് പല രംഗങ്ങളിലും നമുക്കു ഗുണം ചെയ്യുന്നുമുണ്ട്. ആ പ്രതിഛായയ്‌ക്കാണ് ഇത്തരം പ്രവൃത്തികൊണ്ടു മങ്ങലേല്‍ക്കുന്നത്. വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ട എന്ന ഇന്ത്യന്‍ നിലപാടിനു കാരണവും അതുതന്നെ. 

അതിനെ പുച്ഛിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കേരളം, കേന്ദ്രം തരുന്നില്ല എന്നു കാണിക്കാനും പ്രചരിപ്പിക്കാനും കൂടിയാണ് ഈ വിദേശയാത്ര വിഭാവനം ചെയ്യുന്നത് എന്നു പറഞ്ഞാല്‍ തെറ്റൊന്നുമില്ല. കേന്ദ്രവുമായി സഹകരിച്ചു നീങ്ങിയാല്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ നിലവില്‍ കേരളത്തിലുള്ളു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.