സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ആറ് പേര്‍ക്ക് കൂടി പന്നിപ്പനി. അടുത്തിടെ 51 പേരാണ് പന്നിപ്പനിയുടെ ലക്ഷണങ്ങുമായി സൂററ്റില്‍ ചികിത്സ തേടിയത്. 28 പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ നാല് പേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡെപ്യൂട്ടി ഹെല്‍ത്ത് കമ്മീഷണര്‍ ഡോ. അനീഷ് മെത്ത പറഞ്ഞു.
മൂന്ന് വയസുകാരനെയും നാല് സ്ത്രീകളെയും ഉള്‍പ്പെടെ ആറ് പേരാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അനീഷ് പറഞ്ഞു.
















