Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ശ്രദ്ധിക്കണം സര്‍ക്കാരും സഞ്ചാരികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2018, 03:03 am IST
inEditorial

പ്രളയത്തെക്കാള്‍ കൂടുതലുണ്ടാകുന്ന മരണങ്ങള്‍ റോഡപകടങ്ങളിലാണ്. ഓരോ യാത്രയും അവസാനിക്കുമ്പോഴേ ശ്വാസം നേരെയാകൂ. സഞ്ചാരത്തിനിടയില്‍ വീഥിയിലെ വീഴ്ചകള്‍ വരുത്തിവയ്‌ക്കുന്ന വ്യഥകള്‍ മാറുന്നേയില്ല. കേരളത്തെ നടുക്കിയ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് സംഗീത രംഗത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന ബാലഭാസ്‌കറിന്റെ ദാരുണാന്ത്യം. തിരുവനന്തപുരത്തിനടുത്ത് പള്ളിപ്പുറത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രണ്ടുവയസ്സുകാരി മകള്‍ തല്‍ക്ഷണം മരണപ്പെട്ടു. ഒരാഴ്ച പിന്നിട്ടപ്പോള്‍ ബാലഭാസ്‌കറും വിടപറഞ്ഞു. ബാലഭാസ്‌കറിന്റെ ഭാര്യ ഇതൊന്നും അറിയാതെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

അപകടങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. റോഡിന്റെ ശോചനീയാവസ്ഥ, അലക്ഷ്യമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള വാഹനം ഓടിക്കല്‍, ഓടിക്കുന്നയാള്‍ മയങ്ങിപ്പോവുക, വേണ്ടത്ര വെളിച്ചമോ അപകട സൂചനകളോ ഇല്ലായ്‌മ തുടങ്ങി കാരണങ്ങള്‍ പലതാകാം. ഇപ്പറഞ്ഞതൊക്കെയാവാം കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ക്ക് കാരണം. കേരളം എന്നത് കൊച്ചു സംസ്ഥാനം. മിക്ക റോഡുകളും ഇടുങ്ങിയവയാണ്. വളവും തിരിവും എവിടെയും കാണാം. വാഹനങ്ങളുടെ പെരുപ്പമാണെങ്കില്‍ അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. മൂന്ന് മലയാളികള്‍ക്ക് ഒരു വാഹനം എന്ന രീതിയിലാണ് വാഹനങ്ങളുടെ എണ്ണം. ഇതൊക്കെ അപകടങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. അപകടം ഒഴിവാക്കാന്‍ വാഹനം ഓടിക്കുന്നവരും സഞ്ചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയേണ്ടതില്ല. അതോടൊപ്പം സത്വരശ്രദ്ധയും അനിവാര്യമാണ്. 

വാഹനം ഓടിക്കുന്നവര്‍ റോഡ് മര്യാദകള്‍ പാലിക്കണമെന്ന് പറയേണ്ടതില്ല. അതോടൊപ്പം റോഡുകള്‍ സഞ്ചാരയോഗ്യമാകണം. മതിയായ വെളിച്ചം ഉറപ്പാക്കണം. അപകട സൂചന നല്‍കുന്ന അടയാളങ്ങള്‍ സ്ഥാപിക്കേണ്ടതും അനിവാര്യമാണ്. ദാരുണമായ അപകടങ്ങള്‍ മിക്കപ്പോഴും രാത്രിയാത്രയ്‌ക്കിടയിലാണ് സംഭവിക്കുന്നത്. ബാലഭാസ്‌കറിന് അപകടം സംഭവിച്ച പള്ളിപ്പുറത്താണ് കാല്‍ നൂറ്റാണ്ടിന് മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരനും അപകടത്തില്‍പ്പെട്ടത്. അമേരിക്കയിലടക്കം വിദഗ്ധ ചികിത്സ ലഭിച്ചതുകൊണ്ട് അദ്ദേഹത്തിനന്ന് ജീവന്‍ നഷ്ടപ്പെട്ടില്ല. സുരേഷ്‌ഗോപിയുടെ മകളും നടി മോനിഷയും കലാമണ്ഡലം ഹൈദരാലിയുമൊക്കെ നമുക്ക് നഷ്ടപ്പെട്ടത് റോഡപകടത്തിലാണ്. മലയാളത്തിന്റെ അനുഗ്രഹീത നടന്‍ ജഗതി ശ്രീകുമാറിന് കലാജീവിതത്തോട് വിടപറയേണ്ടിവന്നത് രാത്രിയാത്രയിലെ റോഡപകടം മൂലമാണല്ലൊ. 

വാഹനത്തിരക്കില്ലായ്‌മയാണ് പലരും രാത്രിയാത്ര താല്‍പ്പര്യപ്പെടുന്നത്. ഇത് അമിതവേഗതയ്‌ക്ക് പ്രേരണയാകാറുണ്ട്. ദീര്‍ഘദൂരയാത്രയില്‍ ഒരാള്‍ മാത്രമേ വണ്ടി ഓടിക്കാനുള്ളുവെങ്കില്‍ മതിയായ വിശ്രമമെടുത്തേ പറ്റു. രണ്ടോ മൂന്നോ മണിക്കൂര്‍ കഴിയുമ്പോഴേക്കും മുഖം കഴുകാനും ചൂടുള്ളതെന്തെങ്കിലും കഴിക്കാനും തയ്യാറാകേണ്ടതുണ്ട്. അപകടത്തിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ പലേടത്തും സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. സന്നദ്ധ സംഘടനകളാണ് അതിന് മുന്‍കൈ എടുക്കാറുള്ളത്. ഇപ്പോഴത് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിനുപകരം നൂറ് കിലോമീറ്ററെങ്കിലും ഇടവിട്ട് പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുകയും അമിതവേഗതയ്‌ക്ക് തടയിടുകയും ചെയ്യാനുള്ള സംവിധാനം പരീക്ഷിക്കാവുന്നതാണ്. 

റോഡപകടങ്ങളില്‍ അധികവും പൊലിയുന്നത് യുവാക്കളാണ്. കേരളത്തില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവര്‍ ഒരുദിവസം ശരാശരി 12 പേരാണത്രെ. അഞ്ചുവര്‍ഷത്തിനിപ്പുറം 17000 പേര്‍ സംസ്ഥാനത്ത് വാഹനാപകടത്തില്‍ രക്തസാക്ഷികളായി. രണ്ടരലക്ഷത്തില്‍പ്പരംപേര്‍ക്ക് പരിക്കേറ്റു. മൂന്നുമാസത്തിനിടയിലുണ്ടായ പതിനായിരം അപകടങ്ങളില്‍ മരണം ആയിരം. ഇങ്ങനെപോയാല്‍ ദൈവത്തിന്റെ സ്വന്തംനാട് എന്തായിത്തീരുമെന്ന് ഊഹിക്കാന്‍പോലും കഴിയുന്നില്ല. ഇതിന് മാറ്റമുണ്ടാകാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. അതിനെക്കാള്‍ ശ്രദ്ധവേണം സഞ്ചാരികള്‍ക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.