Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നിര്‍ണായക വിധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2018, 02:25 am IST
inEditorial

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുന്ന വിധിന്യായം പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ആര്‍.എഫ്. നരിമാന്‍, എ. എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചില്‍ നാല് പേരും യുവതീ പ്രവേശത്തെ അനുകൂലിച്ചപ്പോള്‍ ഇന്ദു മല്‍ഹോത്ര മാത്രം വിയോജിച്ചു.

ജീവശാസ്ത്രപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി ആരാധനാ കാര്യത്തില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പൗരന്മാരുടെ തുല്യതയ്‌ക്കുള്ള അവകാശം ലംഘിക്കുന്നുണ്ടോയെന്നാണ് പരമോന്നത നീതിപീഠം പ്രധാനമായും പരിശോധിച്ചത്. പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കിയ കോടതി ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു.

ശബരിമലയില്‍ പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ‘യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധിയെങ്കിലും ഇതിന്റെ പ്രത്യാഘാതം ശബരിമലയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടത്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹപരിവര്‍ത്തനത്തിന് അനിവാര്യമാണ്. മതനിയമങ്ങള്‍ വച്ചുപുലര്‍ത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെങ്കിലും #േഏത് രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചുപോകണം എന്നൊക്കെ വിധിയില്‍ പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക മതത്തിനു മാത്രമല്ല ബാധകമാവുകയെന്ന് വ്യക്തമാണല്ലോ. അപ്പോള്‍ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായുള്ള മതപരമായ പല അനീതികളും വിവേചനങ്ങളും ഈ വിധിയുടെ വെളിച്ചത്തില്‍ ചോദ്യം ചെയ്യാനാവും; പുനഃപരിശോധിക്കേണ്ടിയും വരും. അതിന് പലരും മുന്നോട്ടുവന്നേക്കാം.

ശബരിമല യുവതീ പ്രവേശം സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ തന്നെ നടക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. ആരാധനാലയങ്ങളില്‍ ജാതി-ഭാഷ- ലിംഗപരമായ യാതൊരു വിവേചനവും പാടില്ല എന്നതായിരുന്നു അത്. ആര്‍എസ്എസ് സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ഭയ്യാജി ജോഷി തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സ്വാഭാവികമായും ഇപ്പോഴത്തെ കോടതിവിധിയെ സംഘടന അംഗീകരിച്ചിരിക്കുകയാണ്. അതേസമയം, ഇത്തരമൊരു കോടതിവിധി നടപ്പാക്കുമ്പോള്‍ മതിയായ ബോധവല്‍ക്കരണം നടത്തി ബന്ധപ്പെട്ടവരെയെല്ലാം വിശ്വാസത്തിലെടുക്കണമെന്നും ആര്‍എസ്എസ് അഭിപ്രായപ്പെടുകയുണ്ടായി. 

ആചാര പരിഷ്‌കരണം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാകരുത് എന്നതാണ് ഇതിന് കാരണം. ആചാരപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് കേസിന്റെ വിചാരണ വേളയില്‍ സുപ്രീംകോടതി തന്നെ അഭിപ്രായപ്പെട്ടത് ഇവിടെ ഓര്‍ക്കാവുന്നതാണ്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങള്‍ മതത്തിനും തന്ത്രിമാര്‍ക്കും വിടുന്നതാണ് നല്ലതെന്ന് ഭൂരിപക്ഷ വിധിന്യായത്തോട് വിയോജിച്ച് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറയുന്നതും ശ്രദ്ധേയമാണ്. ഭരണഘടനാ ബെഞ്ചിന്റേതാണ് ഇപ്പോഴത്തെ വിധിയെങ്കിലും നിയമനടപടികള്‍ ഇവിടെ അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ വിധിയോട് വിയോജിപ്പുള്ളവര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയേക്കാം. അതിന്റെയൊക്കെ പരിണത ഫലം എന്തുതന്നെയായിരുന്നാലും ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കുന്നതാകരുത്, അനുരഞ്ജനവും ഐക്യവും കൊണ്ടുവരുന്നതാകണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.