മുംബൈ: ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം എന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് മുന്നോട്ടു പോകുമ്പോള്‍ മുന്‍ പ്രതിരോധമന്ത്രിയും എന്‍സിപി നേതാവുമായ ശരദ്പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്ത്.
റഫാല്‍ ആയുധ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നടപടികളില്‍ ജനങ്ങള്‍ക്ക് അവിശ്വാസമില്ലെണ് ഒരു മറാത്തി വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ പറഞ്ഞു.
റഫാല്‍ ആയുധക്കരാറിന്റെ സാങ്കേതിക വിശദാംശങ്ങള്‍ പുറത്തു വിടണമെന്ന് ആവശ്യപ്പെടുന്നത് അര്‍ഥശൂന്യമാണെന്നും പവാര്‍ പറഞ്ഞു.
ഓരോ വിമാനത്തിന്റേയും വില എത്രയെന്നു പറയുന്നതു കൊണ്ട് പ്രശ്‌നമുണ്ടെന്നു കരുതുന്നില്ല. കരാറിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതെക്കുറിച്ച് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചതില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. എന്നാല്‍ പിന്നീട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന വന്നപ്പോള്‍ അതുമാറി. പ്രധാനമന്ത്രിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവിശ്വാസമുണ്ടെന്നു ഞാന്‍ കരുതുന്നില്ല, പവാര്‍ പറഞ്ഞു.
















