Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാടകാന്തം അറസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 06:39 pm IST
in Kerala

കൊച്ചി: മൂന്നു ദിവസത്തെ നാടകത്തിന് ശേഷം ജലന്ധര്‍ ബിഷന്‍ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികള്‍ പലതും പരസ്പര വിരുദ്ധമാണെന്നും കള്ളമാണെന്നും പോലീസിന് ബോധ്യമായിരുന്നു. എന്നിട്ടും അറസ്റ്റ് വൈകിക്കുകയായിരുന്നു. 

ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് നീട്ടാതെ രണ്ടാം ദിനം വൈകിട്ട് തന്നെ അറസ്റ്റ് ഉണ്ടായേക്കും എന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാലത് ഉണ്ടായില്ല. ഒരു ഘട്ടത്തില്‍ അറസ്റ്റ് ഉണ്ടായേക്കില്ല എന്നുള്ള പ്രചാരണങ്ങളും നടക്കുകയുണ്ടായി. ഇതോടെ എല്ലാ കണ്ണുകളും തൃപ്പൂണിത്തുറയിലെ പോലീസ് ഹൈടെക് സെല്ലിലേക്ക് നീണ്ടു. ഇന്ന് അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പുറത്ത് ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങി. 

നിലവില്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. 25നാണ് ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യത്തിനാണ് അഭിഭാഷകരുടെ ശ്രമം. ജൂണ്‍ മാസം അവസാനത്തോടെയാണ് ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ കുറുവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ട് 84 ദിവസങ്ങളാകുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 13 തവണ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതി.

 അറസ്റ്റിന്റെ നാള്‍വഴി 

ജൂണ്‍ 29 – കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കുറവിലങ്ങാട് പോലീസില്‍ പരാതി. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡന കേസ്. 

ജൂണ്‍ 30- കന്യാസ്ത്രീ കൊടുത്ത പരാതിയില്‍ ഉറച്ച്  നില്‍ക്കുന്നതായി വ്യക്തമാക്കി. വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്  അന്വേഷണം തുടങ്ങി.

ജൂലൈ 2- മാര്‍പാപ്പയ്‌ക്കും കര്‍ദിനാള്‍ ആലഞ്ചേരിക്കും ബിഷപ്പിനെതിരെ പരാതി നല്‍കിയതായി  സ്ഥിരീകരണം. 

ജൂലൈ 4- പീഡനം സംബന്ധിച്ച് കന്യാസ്ത്രീ നല്‍കിയ പരാതിയെക്കുറിച്ച് ജലന്ധര്‍ മദര്‍ സുപ്പീരിയര്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ മഠത്തിലെത്തി തെളിവെടുപ്പ് നടത്തിയതിന്റെ  വിവരം പുറത്ത്.

ജൂലൈ 5- പരാതിക്കാരിയുടെ രഹസ്യമൊഴി ചങ്ങനാശേരി മജിസ്‌ട്രേട്ടിന് മുന്നില്‍ രേഖപ്പെടുത്തി.

ജൂലൈ 7- ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു. 

ജൂലൈ 17- കര്‍ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുത്തു. പരാതിയില്‍ പീഡനം സൂചിപ്പിച്ചിട്ടില്ലെന്ന് കര്‍ദിനാള്‍.

ജൂലൈ 20- ഫ്രാങ്കോ പീഡിപ്പിച്ചെന്ന്  കാട്ടി കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയില്ലെന്ന് ആലഞ്ചേരിയുടെ വാദം പൊളിച്ച് കന്യാസ്ത്രീ കര്‍ദിനാളിനോട് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്.

ജൂലൈ 27- പീഡനക്കേസില്‍ നിന്ന് പിന്മാറാന്‍ അഞ്ച് കോടിയും ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്തതായി പരാതിക്കാരിയുടെ സഹോദരന്റെ മൊഴി.

ജൂലൈ 29- ബിഷപ്പിനെ രക്ഷിക്കുന്നതിനായി 10 ഏക്കര്‍ സ്ഥലവും മഠവും വാഗ്ദാനം ചെയ്ത കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തയിലും പരാതിക്കാരിയെ പിന്തുണയ്‌ക്കുന്ന കന്യാസ്ത്രീയും തമ്മിലുള്ള സംഭാഷണം പുറത്തായി. 

ജൂലൈ 30- സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഫാ. ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തു.

ജൂലൈ 31- ഫ്രാങ്കോ മുളയ്‌ക്കലിനെ കുറവിലങ്ങാട് കോണ്‍വെന്റില്‍ എത്തിച്ചതായി കാര്‍ ഡ്രൈവറുടെ മൊഴി. 

ആഗസ്റ്റ് 4- ഫ്രാങ്കോയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് പോയി.

ആഗസ്റ്റ് 13- ഫ്രാങ്കേയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് എത്തിയപ്പോള്‍ നാടകീയ സംഭവങ്ങള്‍. ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സംഘം കസ്റ്റഡിയിലെടുക്കാതെ മടങ്ങി.

ആഗസ്റ്റ് 30- പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് കാണിച്ച് കുറവിലങ്ങാട് പോലീസില്‍ പരാതി.

സപ്തം. 8- ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സഭയ്‌ക്കും സര്‍ക്കാരിനും എതിരെ കൊച്ചിയില്‍ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ സമരം തുടങ്ങി.

സപ്തം. 9- സമരം നടത്തിയ കന്യാസ്ത്രീകളെ ആക്ഷേപിച്ചതിന് പി.സി. ജോര്‍ജിനെതിരെ കേസെടുത്തു.

സപ്തം. 15- പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ കേസ്. 

സപ്തം. 11- ഫ്രാങ്കോയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി വത്തിക്കാന് വീണ്ടും കത്തയച്ചു. കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി ജനപ്രവാഹം. 

സപ്തം. 12- ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പോലീസിന്റെ നോട്ടീസ്. 

സപ്തം. 15- ജലന്ധര്‍ രൂപത ചുമതലകള്‍ ബിഷപ്പ് ഒഴിഞ്ഞു.

സപ്തം. 19- ചോദ്യം ചെയ്യലിന്  ഫ്രാങ്കോ തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി.

സപ്തം. 20- ഫ്രാങ്കോയെ ജലന്ധര്‍ രൂപത ബിഷപ്പ് സ്ഥാനത്ത് നിന്ന് വത്തിക്കാന്‍ നീക്കി. 

സപ്തം. 21- ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

Cricket

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

India

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.