Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പണപ്പിരിവിന്റെ പ്രളയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2018, 02:55 am IST
inEditorial

പ്രളയദുരിതത്തില്‍നിന്ന് എങ്ങനെ കരകയറുമെന്നറിയാതെ കേരളം പകച്ചുനില്‍ക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ പണക്കൊതി ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ബലമായി പിടിച്ചുവാങ്ങാനുള്ള സര്‍ക്കാരിന്റെ നീക്കം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന പിണറായി വിജയന്റെ ആഹ്വാനത്തോട് സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുവെ അനുകൂലമായാണ് പ്രതികരിച്ചത്. ആയിരത്തോളം ജീവനക്കാര്‍ ഇതിന് സമ്മതിച്ചുകഴിഞ്ഞു. അപ്പോഴാണ് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ച് ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ നീക്കം നടത്തുന്നത്. ശമ്പളം നല്‍കാത്തവര്‍ക്കുമേല്‍ ‘ഡെമോക്രാറ്റിക് പ്രഷര്‍’ ഉണ്ടാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഭീഷണി കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായിരിക്കുകയാണ്.

പ്രളയദുരിതം സുവര്‍ണാവസരമായാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കാണുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രളയത്തിന്റെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുന്നതിന് മുന്‍പേ സഹസ്രകോടികളുടെ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ദിവസങ്ങള്‍ ചെല്ലുന്തോറും കണക്കുകള്‍ പെരുകിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഓരോ മന്ത്രിയും ഓരോ കണക്കാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴത് 50000 കോടിയില്‍ എത്തിനില്‍ക്കുകയാണ്. 

യഥാര്‍ത്ഥ നാശനഷ്ടവും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന തുകയും തമ്മിലെ പൊരുത്തക്കേട് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. കേന്ദ്രസര്‍ക്കാരില്‍നിന്ന് പരമാവധി പണം ഈടാക്കുമ്പോള്‍ത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഴിചാരാനുള്ള അവസരം സൃഷ്ടിക്കുകയുമാണ്. കേരളത്തിന് പുറത്ത് മോദിയുടെ ചിത്രം വച്ച് പണം പിരിക്കുമ്പോള്‍ സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി തരംതാണ രാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്നു.

വ്യക്തികള്‍, വിദ്യാര്‍ത്ഥികള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, സ്വകാര്യ ബസ് സര്‍വീസുകള്‍, പ്രത്യേക ലോട്ടറി, വിവിധ സംസ്ഥാനങ്ങള്‍, ലോകബാങ്ക്, അന്താരാഷ്‌ട്ര നാണ്യനിധി, പ്രവാസികള്‍, ലോക കേരള സഭ, വിദേശ രാജ്യങ്ങള്‍ എന്നിങ്ങനെ ഐക്യരാഷ്‌ട്ര സഭവരെ പണം പിരിച്ചെടുക്കാനുള്ള ഒരു മാര്‍ഗ്ഗവും സര്‍ക്കാര്‍ ഉപേക്ഷിക്കുന്നില്ല. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിശ്ചിത വരുമാനം മാത്രം ലഭിക്കുന്ന ഒരു സാധാരണ വ്യക്തിക്ക് താങ്ങാവുന്നതല്ല സര്‍ക്കാരിന്റെ ചൂഷണം. പ്രളയത്തെ അതിജീവിച്ചവരെ ഇങ്ങനെ പീഡിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. 

പ്രളയത്തില്‍ മുങ്ങിയ കടകളുടേയും മറ്റും ഷട്ടറുകള്‍ പൊളിച്ച് സാധനങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയവരുടെ മാനസികാവസ്ഥയില്‍നിന്ന് വ്യത്യസ്തമല്ല സര്‍ക്കാരിന്റെയും സമീപനമെന്ന് പറയേണ്ടിയിരിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കാന്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത് സര്‍ക്കാരല്ല, ജനങ്ങളാണ്. ഇവിടങ്ങളില്‍ വന്നവരുടെ കണക്കെടുക്കല്‍ മാത്രമായിരുന്നു സര്‍ക്കാരിന്റെ പണി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ പരിധിയില്ലാത്ത പണം പിരിച്ച് ഇനിയുള്ള കാലം ഭരണം ആഘോഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദുര്‍ഭരണത്തിന്റെ ഫലമായി കുമിഞ്ഞുകൂടിയ കടം ഇപ്പോഴത്തെ പിരിവുപയോഗിച്ച് കൊടുത്തുതീര്‍ക്കാമെന്നും കരുതുന്നുണ്ടാവും. ഇതിനൊക്കെ പുറമെയാണ് ദുരിതാശ്വാസ ഫണ്ടില്‍ കണ്ണുവച്ചുള്ള സിപിഎമ്മിന്റെ നീക്കങ്ങള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് പാര്‍ട്ടിയുടെ മസില്‍ പവര്‍ കാണിച്ച് സാധനങ്ങള്‍ കടത്തിയവര്‍ പണത്തിന്റെ കാര്യത്തില്‍ വെറുതെയിരിക്കില്ലല്ലോ. 

രാജ്യത്തെ ഒരേയൊരു സംസ്ഥാനത്തു മാത്രമാണ് അധികാരത്തിലുള്ളതെങ്കിലും രാജ്യത്തെ അതിസമ്പന്നമായ പാര്‍ട്ടിയാണ് സിപിഎം. ജനങ്ങള്‍ക്ക് എന്തു സംഭവിച്ചാലും പാര്‍ട്ടി ഖജനാവ് നിറയ്‌ക്കാനുള്ള വഴികള്‍ നേതാക്കള്‍ക്കറിയാം. പിണറായി അമേരിക്കയില്‍ ചികിത്സയ്‌ക്ക് പോയിരിക്കെ പണപ്പിരിവിന്റെ ചുമതല മന്ത്രിസഭയില്‍ തിരിച്ചെത്തിയ ഇ.പി. ജയരാജനെ ഏല്‍പ്പിച്ചത് ശ്രദ്ധേയമാണ്. കോടികള്‍ പിരിച്ചെടുക്കുന്നതില്‍ ജയരാജനുള്ള മിടുക്ക് ജനങ്ങള്‍ക്ക് അറിയാവുന്നതാണല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.