Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഇന്ദ്രിയനിയന്ത്രണവും വിവേകവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 02:08 am IST
inSamskriti

ഇന്ദ്രിയങ്ങളാണ് ആദ്യം വസ്തുക്കളെ കാണുന്നതും, കണ്ടതില്‍ ആകര്‍ഷണം ജനിപ്പിക്കുന്നതും. ഇതിന്റെ ഫലം പതിയുന്നതു മനസ്സിലാണ്. മനസ്സിന്റെ തുണയില്ലാതെ ഇന്ദ്രിയങ്ങള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ ഇന്ദ്രിയങ്ങളുടെ വടംവലികളെ നിയന്ത്രിക്കാന്‍ മനഃശക്തിയാണ് പ്രയോഗിക്കേണ്ടത്.

മനസ്സിനു ഗുണദോഷങ്ങള്‍ ഉദ്‌ബോധിപ്പിക്കാനാണ് ബുദ്ധി. ബുദ്ധികൊണ്ടാണ് പരിഗണനയും വിചിന്തനവും നടത്തി കാര്യങ്ങള്‍ വിലയിരുത്തി തരംതിരിക്കുക. ബുദ്ധിയുടെ വിലയിരുത്തലനുസരിച്ചേ മനസ്സ് പ്രവര്‍ത്തിക്കാവൂ. എന്നാലേ ജീവിതവും പ്രവൃത്തിയും ഫലപ്രദമാകയുള്ളു. അതിനാല്‍ വിവാഹത്തെപ്പറ്റിയും ലൈംഗിക കാര്യങ്ങളെപ്പറ്റിയും ശരിയായ ധാരണകള്‍ വളര്‍ത്തേണ്ടത് ആവശ്യമാണ്. 

വിവേകത്തില്‍ അധിഷ്ഠിതമാണ് വേദാന്ത വിദ്യയും സാധനയും. ആദ്യന്തം ഇതില്‍ മുഖ്യമായി പ്രവര്‍ത്തിക്കേണ്ടതു വിവേകംതന്നെ. ത്യാജ്യങ്ങളെ നീക്കിനിര്‍ത്താനും, ഗ്രാഹ്യങ്ങളെ കൊള്ളാനുമുള്ള ബലം നല്‍കേണ്ടതും വിവേകംതന്നെ. ലൈംഗികതയെ നിയന്ത്രിതവും പവിത്രവുമാക്കി നിര്‍ത്താനുള്ള ബലവും വിവേകപോഷണത്തില്‍ നിന്നു വേണം നേടാന്‍. വിവാഹത്തേയും ലൈംഗികപ്രേരണകളേയും വിലയിരുത്തണമെന്നു പറയാന്‍ ഇതാണ് കാരണം. ഇങ്ങനെ ശരിയായ ധാരണകള്‍ വളര്‍ത്തി, അതിന്റെ ബലത്താല്‍ മനസ്സ് ശാന്തവും സൗമ്യവുമായി ഒതുങ്ങിനില്‍ക്കുന്ന സ്ഥിതിയാണ് കൈവരിക്കേണ്ടത്.  

ശരീരവും അന്തരംഗവും തമ്മില്‍ എന്തെന്നില്ലാത്ത ബന്ധമുണ്ട്. ശരീരത്തിനു രൂപം നല്‍കി പ്രവര്‍ത്തനക്ഷമമാക്കുന്നത് അന്തരംഗംതന്നെ. ദേഹത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉള്‍ഘടകങ്ങളേയും ഉദ്ദേശിച്ചാണ് അന്തരംഗമെന്നു പറയുന്നത്, മനസ്സ്, ബുദ്ധി, ഹൃദയം എല്ലാംതന്നെ. ഇന്ദ്രിയങ്ങള്‍ രചിക്കുന്ന ആകര്‍ഷണങ്ങളെ നേരിടേണ്ടത് അന്തരംഗമാണ്. അന്തരംഗത്തെ സംസ്‌കരിച്ചു തന്മൂലമുണ്ടാകുന്ന വിവേകവും ഇച്ഛാശക്തിയുമാണ് ഇതില്‍ നിര്‍ണായകം.

കുണ്ഡലിനി പലരും കായികമായ യോഗക്രിയകള്‍ പരിശീലിച്ചു ലൈംഗികപ്രേരണകളെ അടക്കിനിര്‍ത്താന്‍ നോക്കുന്നു. കുണ്ഡലിനി എന്നൊന്നിനെ ലാക്കാക്കി എന്തെല്ലാമോ ചെയ്യുന്നു. കുണ്ഡലിനീസിദ്ധാന്തത്തെ നിരാകരിക്കുകയല്ല ഇവിടെ ഉദ്ദേശം. കുണ്ഡലിനിയെപ്പറ്റി വിവേകപൂര്‍വം ആലോചിച്ചു നോക്കുന്നത് ആവശ്യമാണല്ലോ. കുണ്ഡലിനി പ്രത്യക്ഷമാണോ എന്നു പരിശോധിക്കുമ്പോള്‍, അല്ലെന്നുതന്നെയാണ് മറുപടി. സ്വര്‍ഗനരകങ്ങളെപ്പറ്റി പൊതുവെ പറയാറുണ്ടല്ലോ. അവ പ്രത്യക്ഷമാണോ? അല്ല.  

ഭൂമിയില്‍നിന്ന് എങ്ങോ അകലെയുള്ള അപ്രത്യക്ഷപ്രദേശങ്ങളാണ് സ്വര്‍ഗനരകങ്ങള്‍. അതേ പ്രകാരത്തില്‍, നമ്മുടെ ശരീരത്തിനുള്ളില്‍, ഒളിഞ്ഞുകിടക്കുന്ന ഏതോ ഒരു അപ്രത്യക്ഷശക്തിയാണ് കുണ്ഡലിനിയും. വേദാന്തസാധകന്‍ അപ്രത്യക്ഷമായ സ്വര്‍ഗനരകങ്ങളെ തീരെ വകവെയ്‌ക്കാറില്ല. അപ്രത്യക്ഷവും അനുഭവസിദ്ധമല്ലാത്തതുമായ കുണ്ഡലിനിയേയും അതേപോലെതന്നെ ചെയ്യണം. ഇതാണ് വിവേകം നല്‍കുന്ന ഉപദേശം. വസ്തുതകളെ വിവേകപൂര്‍വം തുറന്നു പറയാതിരുന്നാല്‍, അതു വേദാന്തസിദ്ധാന്തത്തോടുള്ള അപരാധവും അപമാനവുമാകും.

മനസ്സും ബുദ്ധിയും നമുക്ക് അനുഭവസിദ്ധമാണല്ലോ. ഉണ്ടോ ഇല്ലയോ എന്ന സംശയത്തിന് ഇടമില്ലാത്ത ഇവയുപയോഗിച്ചു വേണം വിശേഷബുദ്ധിയുള്ളവര്‍ സാധന ചെയ്യാന്‍. സാധനയുടെ ഓരോ വശവും, അതു നല്‍കുന്ന നേട്ടവും, തികച്ചും അനുഭവസിദ്ധവും, യുക്തിസഹവുമായാലേ മനുഷ്യത്വം അന്വര്‍ഥമാകൂ.

കുണ്ഡലിനിയുണ്ടെങ്കില്‍, വിവേകം വര്‍ധിച്ച് ഇന്ദ്രിയങ്ങളും മനസ്സും ശുദ്ധമാകുന്നതോടെ, അതും ഉയര്‍ന്നുകൊള്ളട്ടെ. അന്തരംഗത്തില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങള്‍ ദേഹാവയവങ്ങളില്‍ ഉണ്ടാകണമല്ലോ. കുണ്ഡലിനി ദേഹത്തിന്റെ സൂക്ഷ്മമായ ഒരു അവയവമായതിനാല്‍ ഈ മാറ്റം അതിനേയും ബാധിക്കാതിരിക്കുമോ? മനോഗതികളെ അനുസരിക്കുകയെന്ന സ്വഭാവം ദേഹസംഘാതത്തിനുണ്ട്, സ്പഷ്ടമാണിത്. അതില്‍ പ്രത്യേകിച്ച് ഒരു പ്രയത്‌നവും വേണ്ട.

സ്ത്രീദേഹത്തേയും അതിന്റെ പ്രകടമായ അംഗസൗഷ്ഠവത്തേയും കാണുമ്പോള്‍ പുരുഷനു സാമാന്യേന അവയില്‍ ആകര്‍ഷണം ജനിച്ചേക്കും. അതിന് അടിമയായി, വിവേകത്തെ പണയംവെച്ചുകൊണ്ട്, പ്രവര്‍ത്തിക്കുന്നപക്ഷം, മനുഷ്യത്വത്തിനു പൊരുത്തപ്പെടാത്ത പല സാഹസങ്ങളും അശ്ലീലങ്ങളും ചെയ്യാനിടയുണ്ട്. ഇതു വ്യക്തിജീവിതത്തിനും സാമൂഹ്യഭദ്രതയ്‌ക്കും ക്ഷതമേല്‍പിക്കും. 

www.SwamiBhoomanandaTirtha.org

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

പുതിയ വാര്‍ത്തകള്‍

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.