Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

ഇന്ത്യൻ സിനിമയിലെ മികച്ച ഒരു മെത്തേഡ് ആക്ടറിന്റെ (Method Actor) മാതൃക ആയിട്ടാണ് നാനാ പടേക്കര്‍ കണക്കാക്കപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 05:58 pm IST
inIndia, Bollywood, Entertainment
നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മുംബൈ:നാനാ പടേക്കറുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല തന്നെയാണ് മണ്‍മറഞ്ഞത്. ഇന്ത്യൻ സിനിമയിലെ മികച്ച ഒരു മെത്തേഡ് ആക്ടറിന്റെ (Method Actor) മാതൃക ആയിട്ടാണ് നാനാ പടേക്കര്‍ കണക്കാക്കപ്പെടുന്നത്. തന്റെ കഥാപാത്രങ്ങളിലേക്ക് പൂർണ്ണമായി ഇറങ്ങിച്ചെല്ലാനും അവയ്‌ക്ക് അങ്ങേയറ്റം സ്വാഭാവികതയും തീവ്രതയും (Raw intensity and realism) നൽകാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

ഒരു കഥാപാത്രമാകുന്നതിന് മുൻപ് ആ മേഖലയിലുള്ള ആളുകളെ നേരിട്ട് കണ്ട് അവരുടെ പെരുമാറ്റ രീതികളും ശൈലികളും അദ്ദേഹം പഠിക്കാറുണ്ടായിരുന്നു. പ്രഹാർ’ സിനിമയ്‌ക്ക് വേണ്ടി നാനാ പടേക്കര്‍ നടത്തിയ ഒരുക്കം പ്രസിദ്ധമാണ്. : പ്രഹാർ (Prahaar: The Final Attack) എന്ന ചിത്രത്തിലെ കമാൻഡോ വേഷത്തിനായി അദ്ദേഹം ഇന്ത്യൻ ആർമിയുടെ കഠിനമായ മൂന്ന് വർഷത്തെ പരിശീലന പരിപാടികളിലൂടെ കടന്നുപോയി. പിന്നീട് ടെറിട്ടോറിയൽ ആർമിയിൽ ചേർന്ന് ക്യാപ്റ്റൻ/മേജർ പദവി നേടുകയും ചെയ്തു. കാർഗിൽ യുദ്ധസമയത്ത് അദ്ദേഹം സേവനമനുഷ്ഠിക്കുകയും ചെയ്തു. ഈ അനുഭവങ്ങളിലൂടെയാണ് അദ്ദേഹം പ്രഹാര്‍ എന്ന സിനിമയിലെ മേജര്‍ വി.എസ്. ചവാന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. മീരാ നായര്‍ സംവിധാനം ചെയ്ത സലാം ബോംബെ എന്ന വിഖ്യാത സിനിമയില്‍ ഒരു ലോക്കല്‍ മയക്കമരുന്ന് വില്‍പനക്കാരനും പെണ്‍വാണിഭക്കാരനുമായ ബാബ എന്ന കഥാപാത്രത്തെയും നാനാ പടേക്കര്‍ അനശ്വരമാക്കി. ഈ കഥാപാത്രത്തെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ ഏറെ അലഞ്ഞുതിരിഞ്ഞിരുന്നു. ഇത്തരം ഡ്രഗ് ഡീലര്‍മാരെയും പെണ്‍വാണിഭക്കാരെയും കണ്ട് മനസ്സിലാക്കി. അവരുടെ പെരുമാറ്റരീതികള്‍ പഠിച്ചു. ബാബ എന്ന ഈ കഥാപാത്രത്തിലൂടെയാണ് നാനാ പടേക്കര്‍ തന്റെതായ പാത ബോളിവുഡില്‍ വെട്ടിത്തുറന്നത്. ഇതില്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

1994ല്‍ ക്രാന്തിവീര്‍ എന്ന സിനിമയിലെ കഥാപാത്രവും വ്യത്യസ്ത അനുഭവമായിരുന്നു. ഇതിലെ അലസനും കുടിയനുമായ തൊഴിലില്ലാത്ത ചെറുപ്പക്കാരനായ പ്രതാപ് നാരായണ്‍ തിലക് എന്ന കഥാപാത്രത്തെ നാനാ പടേക്കര്‍ അഭ്രപാളിയിലെ വിസ്മയമാക്കി. ഒരു വനിതാ ജേണലിസ്റ്റിന്റെ പ്രചോദനത്തിലൂടെ വലിയൊരു സാമൂഹ്യപ്വര്‍ത്തകനായി മാറുകയാണ് പിന്നീട് പ്രതാപ് നാരായണ്‍ തിലക്. ഇതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. പിന്നെ വന്ന അഗ്നിസാക്ഷി എന്ന സിനിമയിലെ വിശ്വനാഥ് എന്ന ഭാര്യയെ അടക്കിഭരിക്കുന്ന സാഡിസ്റ്റ് ആയ ഭര്‍ത്താവായി നാനാ പടേക്കര്‍ ജീവിച്ചു. പ്രേക്ഷകര്‍ അങ്ങേയറ്റം വെറുക്കുന്ന കഥാപാത്രമായിരുന്നു ഇത്. ഇതിലെ അഭിനയത്തിന് വീണ്ടും മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. .

പരിന്ദ (Parinda), ക്രാന്തിവീർ (Krantiveer), അബ് തക് ഛപ്പൻ (Ab Tak Chhappan), നട്സമ്രാട്ട് (Natsamrat) തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ തീക്ഷ്ണമായ പ്രകടനങ്ങളും നാനാ പടേക്കറുടെ മെത്തേഡ് ആക്ടിങ്ങിന്റെ മികച്ച ഉദാഹരണങ്ങളാണ്. ഖാമോഷി എന്ന സിനിമയില്‍ സംസാരശേഷിയില്ലാത്ത ആളായി അഭിനയിക്കാന്‍ അദ്ദേഹം മാസങ്ങളോളം ആംഗ്യ ഭാഷ പഠിച്ചു. വജൂദ് എന്ന സിനിമയില്‍ നാനാ പടേക്കര്‍ നടത്തുന്ന മിനിറ്റുകള്‍ നീളുന്ന നെടുങ്കന്‍ ആത്മഭാഷണങ്ങള്‍ ഏറെ പ്രശസ്തമാണ്. മിക്ക സിനിമാ സ്കൂളുകളിലും ഇത് പഠനവിഷയാണ്.വജൂദ് എന്ന സിനിമയ്‌ക്ക് വേണ്ടി കാവ്യാത്മകമായ ഈ സംഭാഷണങ്ങള്‍ രചിച്ചത് കവി ജാവേദ് അക്തറാണ്. അബ് തക് ഛപ്പന്‍ എന്ന സിനിമയില്‍ പൊലീസ് എന്‍കൗണ്ടര്‍ വിദഗ്ധനായി നാനാ പടേക്കര്‍ കസറിയത് മുംബൈയിലെ പല എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകളെയും നേരില്‍ കണ്ട് പഠിച്ചാണ്.

ഗ്ലിസറിന്‍ ഉപയോഗിക്കാതെ അഭിനയിക്കുന്നതിന് നാനാ പടേക്കര്‍ നടീനടന്മാരെ പ്രേരിപ്പിക്കുമായിരുന്നു. നടി മധുബാലയെപ്പോലുള്ളവര്‍ തങ്ങളുടെ അഭിമുഖങ്ങളിൽ നാനാ പടേക്കറിൽ നിന്നും റിയലിസ്റ്റിക് പെർഫോമൻസിനെക്കുറിച്ചും മെത്തേഡ് ആക്ടിങ്ങിനെക്കുറിച്ചും പഠിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

എന്താണ് മെത്തേഡ് ആക്ടിങ്ങ്?

മെതേഡ് ആക്ടിങ് (Method Acting) എന്നത് വെറുമൊരു അഭിനയത്തിനപ്പുറം, ഒരു കഥാപാത്രത്തിന്റെ മാനസികവും വൈകാരികവുമായ അവസ്ഥകളിലേക്ക് നടൻ പൂർണ്ണമായി ഇറങ്ങിച്ചെന്ന് ആ കഥാപാത്രമായി തന്നെ ജീവിക്കുന്ന ഒരു അഭിനയ ശൈലിയാണ്. വെറുതെ അഭിനയിച്ചു കാണിക്കുന്നതിന് (Classical Acting) വിപരീതമായി, കഥാപാത്രത്തിന്റെ വികാരങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ച് യഥാർത്ഥമായി വേദിയിലോ ക്യാമറയ്‌ക്ക് മുന്നിലോ പ്രകടിപ്പിക്കാൻ ഈ രീതി സഹായിക്കുന്നു. നാനാ പടേക്കര്‍ തന്റെ സിനിമയിലെ കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു എന്ന് പ്രേക്ഷകര്‍ എപ്പോഴും പറയുന്നത് ഇതുകൊണ്ടാണ്. ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ഒരു പരിഛേദമായി നാനാ പടേക്കര്‍ മാറുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യൻ നാടകപ്രവർത്തകനായ കോൺസ്റ്റാന്റിൻ സ്റ്റാനിസ്ലാവ്സ്കി (Konstantin Stanislavski) ആണ് ഈ ശൈലിയുടെ അടിസ്ഥാന തത്വങ്ങൾ രൂപീകരിച്ചത്. പിന്നീട് അമേരിക്കയിൽ ലീ സ്ട്രാസ്ബെർഗ് (Lee Strasberg) ഇത് കൂടുതൽ പരിഷ്കരിച്ച് ‘ദി മെതേഡ്’ (The Method) എന്ന പേരിൽ പ്രശസ്തമാക്കി.

കഥാപാത്രം അനുഭവിക്കുന്ന ദുഃഖമോ ദേഷ്യമോ സന്തോഷമോ പ്രകടിപ്പിക്കാൻ, നടൻ തന്റെ സ്വന്തം ജീവിതത്തിൽ ഉണ്ടായ സമാനമായ അനുഭവങ്ങളെയും ഓർമ്മകളെയും മനസ്സിലേക്ക് കൊണ്ടുവരികയാണ് ഇവിടെ നടന്‍ ചെയ്യുന്നത്. കഥാപാത്രമായി മാറുക (Total Immersion): ക്യാമറയ്‌ക്ക് മുന്നിൽ മാത്രമല്ല, സിനിമയുടെ ചിത്രീകരണം നടക്കുന്ന ദിവസങ്ങളിൽ മുഴുവൻ (ഷൂട്ടിങ് സമയത്തിന് ശേഷവും) ഇവർ ആ കഥാപാത്രമായി തന്നെ ജീവിക്കും. ആ രീതിയിലായിരിക്കും അവരുടെ സംസാരവും നടത്തവുമെല്ലാം

ശാരീരിക മാറ്റങ്ങൾ (Physical Transformation): കഥാപാത്രത്തിന് അനുയോജ്യമായ രീതിയിൽ ശരീരഭാരം കൂട്ടുകയോ കുറയ്‌ക്കുകയോ ചെയ്യുക, കഥാപാത്രത്തിന്റെ തൊഴിൽ യഥാർത്ഥമായി പഠിച്ചെടുക്കുക എന്നിവ ഇതിന്റെ ഭാഗമാണ്.

ഹോളിവുഡിൽ മർലോൺ ബ്രാൻഡോ, റോബർട്ട് ഡി നീറോ, ഡാനിയൽ ഡേ-ലൂയിസ്, ഹീത്ത് ലെഡ്ജർ എന്നിവർ മെതേഡ് ആക്ടിങ്ങിലൂടെ വിസ്മയിപ്പിച്ചവരാണ്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും മെത്തേഡ് ആക്ടര്‍മാരാണ്.

Tags: bollywoodNana PatekarLatest newsMethod actorMethod actingStanislavskiSalaam BomayParindaAgnisakshi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

India

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

India

ഇന്ത്യൻ സിനിമയ്‌ക്ക് നഷ്ടമായത് അതിശക്തനായ ഒരു പ്രതിഭയെ; നാനാപടേക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.