റിനോഷ് ജോർജ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ കോമഡി-ഡ്രാമ വെബ് സീരീസ് ‘കാപ്പി സ്ക്വാഡ്’ (Kappi Squad) ഒക്ടോബർ 15 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ (First Print Studios) ബാനറിൽ രാഹുൽ റിജി നായർ നിർമ്മിക്കുന്ന ഈ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്ത് മോഹനും സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെൽരാജ് കളരിക്കലുമാണ്. ആദിത്യ തേജസും സുബിൻ ജോർജും ചേർന്നാണ് സീരീസിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് ഈ സീരീസിന്റെ പ്രധാന പ്രമേയം.
റിനോഷ് ജോർജിനൊപ്പം അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയ യുവതാരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.
യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ച കോമഡി മുഹൂർത്തങ്ങൾ നിറഞ്ഞ ‘കാപ്പി സ്ക്വാഡ്’ ഒക്ടോബർ 15 മുതൽ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകും. മറക്കാതെ കാണുക!
















