തിരുവനന്തപുരം: പ്രളയദുരന്തത്തിൽ വലയുന്ന കേരളത്തിന് കൂടുതൽ ഭഷ്യധാന്യങ്ങൾ നൽകുമെന്ന് ഛത്തീസ്ഗഡ്, തെലുങ്കാന, ആന്ധ്രാ സംസ്ഥാനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തെലുങ്കാനയില്‍ നിന്നും 500 മെട്രിക് ടണ്‍ അരി കേരളത്തിലേക്ക് അയച്ചു. ഛത്തീസ്ഗഡിന്റെ 2,500 ടണ്‍ അരിയും ആന്ധ്രയുടെ 2,000 ടണ്‍ അരിയും ദുരിതാശ്വാസത്തിനായി കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സഹായിക്കാന്‍ സന്നദ്ധമായ ആ നല്ല മനസുകള്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
















