തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും ഒരു ട്രെയിന്‍ ഭാഗികമായും റദ്ദാക്കി.
പാലക്കാട്-തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് (16792/16791), മാംഗലൂര് ജംഗ്ഷന് – യശ്വന്ത്പൂര്‍ എക്സ്പ്രസ് (16576), കണ്ണൂര്‍- ആലപ്പുഴ എക്സ്പ്രസ് (16308), കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16306), ഷൊര്‍ണൂര്‍-എറണാകുളം പാസഞ്ചര്‍ (56361) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.
തിരുവന്തപുരം -ഗുരുവായൂര്‍ എക്സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: