Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. രാജുവിന്റെ മന്ത്രിസ്ഥാനം തുലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2018, 06:02 am IST
in Kerala

തിരുവനന്തപുരം: കേരളം മഹാപ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ. രാജു ജര്‍മനിയില്‍ പോയത് വന്‍ വിവാദമായി. ഈ പ്രശ്‌നം സംബന്ധിച്ച് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സംസ്ഥാന ഘടകത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് സംഭവം  ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 

മന്ത്രി പി. തിലോത്തമന് വനം വകുപ്പ് കൈമാറിയിട്ടാണ് രാജു ജര്‍മനിയിലേക്ക് പോയത്. യാത്രപോകുന്ന കാര്യമോ വകുപ്പ് കൈമാറിയ വിവരമോ മുഖ്യമന്ത്രിയെയോ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയോ അറിയിച്ചിരുന്നില്ല. മാത്രമല്ല, വകുപ്പ് കൈമാറുമ്പോള്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി ഉത്തരവിറക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതെയാണ് വകുപ്പ് കൈമാറിയത്. ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും കാനവും രോഷാകുലരാണ്.  

 തിരിച്ചെത്തിയ കെ. രാജു മാധ്യമങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രിയെ വിവരം അറിയിച്ചിരുന്നുവെന്നാണ്. കെ. രാജുവിനെ വിളിച്ചുവരുത്തി കാനം രാജേന്ദ്രനും വിശദീകരണം തേടി. താന്‍ പോകുന്ന ആഗസ്റ്റ് 15 ന് രാത്രി പ്രളയഭീതി ഇല്ലായിരുന്നുവെന്നാണ് മന്ത്രി രാജുവിന്റെ അവകാശവാദം. എന്നാല്‍ 15ന് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് മന്ത്രി കെ. രാജു പ്രളയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 

സിപിഐയിലെ മറ്റൊരു മന്ത്രിയായ വി.എസ്. സുനില്‍കുമാറിനും ജര്‍മന്‍ സന്ദര്‍ശനത്തിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു. ഇതോടെ മന്ത്രി രാജുവിന്റെ വാദം അപ്പാടെ പൊളിയുകയാണ്. സിപിഐയുടെ പ്രതിച്ഛായയ്‌ക്കും ഈ സംഭവം വലിയ കളങ്കം വരുത്തിവച്ചുവെന്നാണ് വിലയിരുത്തല്‍. പ്രളയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏറ്റവും അധികം ഇടപെടുന്ന റവന്യൂ വകുപ്പിന്റെ ചുമതല സിപിഐ മന്ത്രിയായ ഇ. ചന്ദ്രശേഖരനാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ചുമതലപ്പെട്ട പാര്‍ട്ടിയിലെതന്നെ മറ്റൊരു മന്ത്രി ലക്ഷക്കണക്കിന് ജനങ്ങള്‍ ജീവനുവേണ്ടി കേഴുന്ന അവസരത്തില്‍ വിദേശത്തേക്ക് പുറപ്പെട്ടത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കരുതെന്നാണ് ഗ്രൂപ്പിനതീതമായി സിപിഐയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാന കൗണ്‍സില്‍ അംഗമായ കെ. രാജുവിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് സൂചന. അതേസമയം മന്ത്രി തിലോത്തമനെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കാനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

പുതിയ വാര്‍ത്തകള്‍

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.