Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വിളിക്കാതെ ചെന്നവര്‍ സര്‍ക്കാരിനെ കാത്തുനില്‍ക്കാതെ മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:31 am IST
in Kerala

കോഴിക്കോട്: പുഴയേത്, വഴിയേത് എന്നറിയാതെ പ്രളയത്തില്‍ മൂന്നു ദിവസങ്ങള്‍. പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടു പോയവരെ രക്ഷിക്കാന്‍ കടലോര ഗ്രാമങ്ങളില്‍ നിന്ന് കുതിച്ചെത്തിയ മത്സ്യത്തൊഴിലാളികളുടേത് അതിസാഹസിക പ്രവര്‍ത്തനങ്ങള്‍. 

കടലോര ഗ്രാമങ്ങളില്‍നിന്ന്  എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെത്തിയ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത് ആയിരക്കണക്കിന് പേരെ. സര്‍ക്കാര്‍ വിളിക്കാതെ സഹോദരങ്ങളുടെ നിലവിളികേട്ട് ചെന്നവര്‍ സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാതെ മടങ്ങാനൊരുങ്ങുകയാണ്. പലപ്പോഴും ജീവന്‍ അപകടത്തിലാവുമെന്ന സന്ദര്‍ഭം വരെ ഉണ്ടായെന്ന് കോഴിക്കോട് നിന്ന്  ആലുവക്കടുത്ത് പാറക്കടവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍ പറയുന്നു. 

‘ഒറ്റപ്പെട്ടുപോയ ഉള്‍പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കാനായിരുന്നു മുന്‍ഗണന. കുറുമശ്ശേരി, മൂഴിക്കുളം, പാറക്കടവ്, പൂവത്തുശ്ശേരി, കുത്തിയതോട്, പൊയ്‌ക്കാട്ടുശ്ശേരി  പ്രദേശങ്ങളിലായിരുന്നു  രക്ഷാപ്രവര്‍ത്തനം.’  പയ്യോളി, കണ്ണന്‍കടവ്, വെള്ളയില്‍, കൊല്ലം  ഗ്രാമങ്ങളില്‍നിന്ന് ആഗസ്റ്റ് 17നാണ് നാല് ഫൈബര്‍ ബോട്ടുകളുമായി 26 മത്സ്യത്തൊഴിലാളികള്‍ എത്തി  സേവാഭാരതിയുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നിര്‍ദ്ദേശമനുസരിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭിണികളെയും രോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയുമടക്കം നൂറുകണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളില്‍  എത്തിച്ചത്. നേവി ഹെലികോപ്റ്ററുകള്‍ എത്തിക്കുന്ന ഭക്ഷണസാമഗ്രികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിലും പ്രവര്‍ത്തിച്ചു. എന്‍ഡിആര്‍എഫ് സേനാംഗങ്ങളുമായി ചില സ്ഥലങ്ങളില്‍ ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. ഒഴുക്കില്‍പ്പെട്ട് മരണത്തിലേക്ക് പോയെന്ന് കരുതിയ യുവാവിനെ ജീവന്‍ പണയംവെച്ചാണ് ദേവീകടാക്ഷം എന്ന തോണിയിലുള്ളവര്‍ രക്ഷിച്ചത്.

ബോട്ടിനാവശ്യമായ മണ്ണെണ്ണ ശേഖരിക്കാന്‍ പോലും സംവിധാനമുണ്ടായില്ല. കയ്യിലുള്ള മണ്ണെണ്ണ തീര്‍ന്നു പോവുമോ എന്ന ഭയവുമുണ്ടായിരുന്നു.

പയ്യോളിയില്‍ നിന്നുള്ള പ്രജോഷ് വളപ്പില്‍, എസ്.കെ. അഭിലാഷ്, കെ.കെ. ധനഞ്ജയന്‍, സി.പി. ഷൈജു, എസ്.കെ. ഷൈജു, കെ. സുധീഷ്, കണ്ണങ്കടവ് രാമനാമം വള്ളത്തിലെ പി.പി. വിനായകന്‍, സി.പി. രമേശന്‍, പി.പി. മണി, പി.കെ. സുഗുണന്‍, വെള്ളയിലെ ദേവീകടാക്ഷം വള്ളത്തിലെ പി.കെ. സുബോധ്, എന്‍.പി. രാധാകൃഷ്ണന്‍, പി. ഷാഹുല്‍ദാസ്, എന്‍.പി. മോഹന്‍ദാസ്, എന്‍.പി. അഭിലാഷ്, കൊല്ലം ബീച്ചിലെ ഭാഗ്യമാലാ വള്ളത്തിലെ പി.കെ. വിമിത്ത്, കെ.വി. യോഗേഷ്, കെ.വി. വേലായുധന്‍, ടി.സി. രാജു, പി.കെ. ഉദയേഷ്, കെ.വി. ബിജു, എ.വി. ഷാജി, പി.കെ. ലൈജു, വി.എം. അനീഷ്, വി.എം. പ്രശാന്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.