Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തനിയ്‌ക്കഹിതമാമേതും മറ്റൊരുത്തന്നു ചെയ്തിടാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2018, 01:05 am IST
inSamskriti

‘ധര്‍മം’ എന്ന വാക്കു പണ്ടേമുതല്‍ ഭാരതത്തില്‍ പ്രസിദ്ധമാണ്. മനുഷ്യജീവിതത്തില്‍ എവിടെ എന്തു നടക്കുന്നതിന്നും അടിസ്ഥാനം ധര്‍മമായിരിയ്‌ക്കണം. ചെയ്യേണ്ടത്, അഭികാമ്യം, നന്മ വളര്‍ത്തുന്നത്, ഉടന്‍തന്നെയോ പിന്നീടോ പശ്ചാത്താപം ജനിപ്പിയ്‌ക്കാത്തത്, ആര്‍ക്കും വിസമ്മതമാകാത്തത്, എക്കാലത്തും അറിവുള്ളവര്‍ അഭിനന്ദിയ്‌ക്കുന്നതും ആശിയ്‌ക്കുന്നതും, തനിയ്‌ക്കെന്നപോലെ മറ്റുള്ളവര്‍ക്കും ഭദ്രത ഉറപ്പുവരുത്തുന്നത്; ഇങ്ങനെ പലതും ധര്‍മത്തിനുള്ള വ്യാഖ്യാനവും വിവരണവുമാകാം. 

കൊച്ചുകുട്ടിമുതല്‍ പടുവൃദ്ധന്‍വരെ നീളുന്നതാണ് നരജീവിതം. അതില്‍ ഓരോ ദശയിലും അതിന്റേതായ ധര്‍മം കാണും. കുട്ടിയ്‌ക്ക് അമ്മയോടുള്ള ബന്ധവും അടുപ്പവും താന്‍ മുതിരുമ്പോള്‍ അതേപടി തുടരില്ലല്ലോ. കുട്ടിയ്‌ക്ക് അമ്മമാത്രമാണ് രക്ഷണത്തിനും ശിക്ഷണത്തിനും. മുതിര്‍ന്നുകഴിഞ്ഞാല്‍ മകനാണ് അമ്മയെ സംരക്ഷിയ്‌ക്കേണ്ടത്. കന്യകയ്‌ക്കു സ്വന്തം അച്ഛനമ്മമാരാണ് സര്‍വസ്വവും, വിവാഹിതയായ ക്ഷണംമുതല്ക്കാകട്ടെ, ഭര്‍ത്താവും ഭര്‍തൃഗൃഹവും തന്നെ എല്ലാം. അതിഥികളെ സത്കരിയ്‌ക്കുക അത്യാവശ്യമാണ്, അത്യുത്തമംതന്നെ. തനിയ്‌ക്കുള്ള ഭക്ഷണംകൂടി അതിഥിയ്‌ക്കു നല്കി സംതൃ പ്തികണ്ട ഗൃഹിണികളുണ്ട്. കുട്ടികള്‍ക്ക് ഇങ്ങനെ ഒരു ആലോചനപോലും ഉണ്ടാവില്ല.

കര്‍ത്തവ്യം വ്യക്തിയേയും ദശയേയും അപേക്ഷിച്ചു മാറിക്കൊണ്ടിരിയ്‌ക്കും. ഒരിയ്‌ക്കല്‍ ചെയ്യേണ്ടി വരുന്ന കൃത്യം ഇനിയൊരിയ്‌ക്കല്‍ ചെയ്യരുതാത്തതാകാം. ഇങ്ങനെ സ്ഥലകാലദശകളെ അനുസരിച്ചു വ്യത്യാസപ്പെടുന്ന ധര്‍മകൃത്യങ്ങള്‍ക്ക് ഒരു സാമാന്യ മാനദണ്ഡം കാണേണ്ടേ, ഇല്ലെങ്കില്‍ ഓരോ കാര്യത്തിലും നാം അനുവര്‍ത്തിയ്‌ക്കേണ്ട ധര്‍മമെന്താണെന്ന് എങ്ങനെ തീര്‍ച്ചയാക്കും?

ഇക്കാര്യത്തിലും നമ്മുടെ പൂര്‍വികര്‍ അലസരായിരുന്നില്ല. സംശയംതീര്‍ക്കുംവിധം എല്ലാ സന്ദര്‍ഭങ്ങള്‍ക്കുമുള്ള ധര്‍മം അവര്‍ ചുരുങ്ങിയ അക്ഷരങ്ങളില്‍ വ്യക്തമാക്കീട്ടുണ്ട്.

തനിയ്‌ക്കു പ്രതികൂലമോ വിഷമകരമോ ആണെന്നു തോന്നുന്ന ഒന്നുംതന്നെ, ആരും ഇനിയൊരുവന്നു ചെയ്തുപോകരുത്. തന്നോട് ആരെങ്കിലും നുണപറയുന്നതു സമ്മതമാണോ? മറ്റുള്ളവരോടും അതേ തത്ത്വം പ്രയോഗിക്കുക. എന്തു ചോദിച്ചാലും പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായിരിയ്‌ക്കണം. തന്നെ ആരെങ്കിലും ഉപദ്രവിയ്‌ക്കുന്നത് ഇഷ്ടമാകുമോ? അതേപോലെ മറ്റാരേയും ഉപദ്രവിയ്‌ക്കാതെയിരിയ്‌ക്കണം.

മറ്റാരും തനിയ്‌ക്കു ചെയ്തുകാണാന്‍ ഇഷ്ടപ്പെടാത്ത സംഗതികള്‍, വാക്കുകൊ ണ്ടോ പ്രവൃത്തികൊണ്ടോ വിചാരംകൊണ്ടോ ആകട്ടെ, ഇനിയാര്‍ക്കും ചെയ്തുപോകരുത്. ഇതാണ് ധര്‍മഗണനയില്‍ അടിസ്ഥാനതത്ത്വം.

വ്യക്തിത്വവും എല്ലാവര്‍ക്കും സമമാണല്ലോ. അതിന്റെ ആവശ്യങ്ങളിലും നിര്‍ബന്ധങ്ങ ളിലും സമാനത്വം കാണാം. വാക്ക്, ചിന്ത, പ്രവൃത്തി, മുന്നേറ്റം, ഇതിലെല്ലാം അതിനാല്‍ ഏകതാനത ഉണ്ടാകണം. 

താന്‍ സമ്മതിയ്‌ക്കാത്ത ഒരു പ്രവൃത്തി തന്റെ മകളോ ചങ്ങാതിമാരോ ചെയ്തുവെന്നുകണ്ട് ദു:ഖിച്ചു വിഷമിയ്‌ക്കുമ്പോഴൊക്കെ, ഒരുവന്‍ ആത്മപരിശോധന ചെയ്യുന്നതു നന്നാ കും. ‘അവര്‍ ചെയ്യുന്ന ഈ പ്രവൃത്തി താനാണെങ്കില്‍ ചെയ്യുമായിരുന്നുവോ, വെറും ഇഷ്ടമില്ലായ്‌മയാലാണോ അവരോടു ചെയ്യരുതെന്നു പറയുന്നത്, അതോ അവരുടെ പോക്കു ശരിയല്ലെന്ന കാരണത്താലോ?’ 

ഇത്തരം ആത്മപരിശോധനയില്‍നിന്ന് സ്വന്തം വാദഗതിതന്നെ മാറിയെന്നു വരാം. ഒരുവന്റെ ആന്തരവ്യക്തിത്വത്തിന്നു നിഷ്പക്ഷമായി തോന്നുന്നതാണ് ശരിയും തെറ്റും. അങ്ങനെ എത്തിച്ചേരുന്ന തീരുമാനങ്ങള്‍ എന്തുമാകാം, ചിലപ്പോള്‍ അസാധാരണവും.

(‘യുഗധ്വനി’യില്‍ നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.