ന്യൂദല്‍ഹി: ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്ന കൊച്ചിയിലെ വീട്ടമ്മ പ്രീതി ഷാജിയുടെ വിഷയത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളാ ഹൗസില്‍ പിണറായിയുമായി നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ ഇടപെടാമെന്ന് പിണറായി അറിയിച്ചത്. നിരവധി തവണ വീട്ടമ്മ പിണറായിയെ സമീപിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെടാന്‍ തയാറായിരുന്നില്ല.
ധനമന്ത്രി തോമസ് ഐസക്കിനോട് വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. ജപ്തി ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രീതിഷാജി കൊച്ചിയില്‍ നിരാഹാസ സമരത്തിലാണ്.
















