Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ പെരുമാറിയത് തെരുവ് ഗുണ്ടകളേക്കാള്‍ തരംതാണ നിലയിലെന്ന് അധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 10:01 pm IST
in Kannur

തലശ്ശേരി: ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത വേദനാജനകമായ അനുഭവമായിരുന്നു കഴിഞ്ഞ ദിവസം തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്ററിയിലെ ക്ലാസ് മുറിയില്‍ ഒരു കൂട്ടം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നടത്തിയ പേക്കൂത്തുകളെന്ന് അദ്ധ്യാപകര്‍ പറയുന്നു. അസാധാരണമായ ബഹളവും നിലവിളിയും കേട്ടാണ് ഞങ്ങള്‍ മൂന്ന് അധ്യാപകര്‍ ശബ്ദം കേട്ട ക്ലാസ് മുറിയിലേക്ക് ഓടിയെത്തിയത്. തത്സമയം കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. 

പ്ലസ് വണ്‍ ക്ലാസില്‍ തനി ഗുണ്ടാ ശൈലിയില്‍ അക്രമം. നിസ്സഹായനായ ഒരു വിദ്യാര്‍ത്ഥിയെ ചില പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വട്ടംപിടിച്ച് ചുമരിനോട് ചേര്‍ത്ത് വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണ്. വിദ്യാര്‍ത്ഥി അലറി വിളിക്കുന്നുമുണ്ട്. മറ്റൊന്നും ചിന്തിക്കാതെ ഇവര്‍ക്കിടയിലെത്തി പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കുഴപ്പക്കാരുടെ ക്രോധം പിന്നെ തങ്ങളോടായി. കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളിച്ച് അവര്‍ ഞങ്ങളെ ശാരീരികമായി നേരിട്ടു. പിന്നെ ഉന്തും തള്ളും. ഒരുവിധം എല്ലാവരെയും പിടിച്ചു മാറ്റി. ഈ സമയം അടിയേറ്റ കൈഫ് അവശനായിരുന്നു. വിവരം മറ്റുള്ളവരെ അറിയിച്ച് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

തെരുവു ഗുണ്ടകളെക്കാള്‍ തരംതാണ ശൈലിയില്‍ പെരുമാറിയ ഈ വിദ്യാര്‍ത്ഥികളുടെ മുഖത്ത് നോക്കി ഇനി എങ്ങിനെ പഠിപ്പിക്കാനാവുമെന്നായിരുന്നു ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് കൈഫിനെ കാണാനെത്തിയ ഒരു അധ്യാപകന്റെ വാക്കുകള്‍. ഏറെ അസ്വസ്ഥനും ആശങ്കാകുലനുമാണ് കൈഫ്. തക്ക സമയത്ത് അദ്ധ്യാപകരെത്തിയത് രക്ഷയായെന്ന് കൈഫ് ആശ്വസിക്കുന്നു. പുന്നോലിലെ ജുനൈസ്-അസ്ലം ദമ്പതികളുടെ മകനാണ്. ഒമ്പതാം ക്ലാസുവരെ കൈഫ് പഠിച്ചത് കോട്ടയത്തെ ചിന്മയ സ്‌കൂളിലാണ്. പത്താംതരമായപ്പോള്‍ മാഹി ചാലക്കര സ്‌കൂളിലെത്തി. അവിടുന്നാണ് ഇത്തവണ ബിഇഎംപിയില്‍ പ്ലസ് വണ്ണിന് ചേര്‍ന്നത്. 

നഗരത്തിലെ ചില ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ റാഗിങ്ങ് എന്ന പേരില്‍ അസഹ്യമായ ചില പേക്കൂത്തുകള്‍ നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈമണിയും നല്‍കണം. കൂടാതെ ഭക്ഷണവും. പണം കൃത്യമായി കൊടുക്കാത്ത കുട്ടികള്‍ പലവിധ പീഡനവും നേരിടണം. ഇത്തരം റാഗിങ്ങില്‍ ഭയന്ന് ചില കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ടിസി വാങ്ങിപ്പോയ സംഭവവും ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ സ്‌കൂളിന് പേര് ദോഷം വരാതിരിക്കാന്‍ ഇത്തരം വിവരങ്ങള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ പുറത്ത് വിടാറില്ല. എന്നാല്‍ ഇപ്പോള്‍ ബിഇഎംപിയില്‍ നടന്ന റാഗിങ്ങിനെപ്പറ്റി പോലിസിലും വിദ്യാഭ്യാസ മേലധികാരികള്‍ക്കും പരാതി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് അദ്ധ്യാപകരുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.